ഈവനിംഗ് ലൈറ്റ് ചർച്ച് ഓഫ് ഗോഡ് 58-ാമത് ജനറൽ കൺവൻഷൻ ജനു. 12 മുതൽ

Evening Light Church of God 58th General Convention

Jan 12, 2023 - 15:10
 0
ഈവനിംഗ് ലൈറ്റ് ചർച്ച് ഓഫ് ഗോഡ് 58-ാമത് ജനറൽ കൺവൻഷൻ ജനു. 12 മുതൽ

കൊട്ടാരക്കര ഈവനിംഗ് ലൈറ്റ് ചർച്ച് ഓഫ് ഗോഡ് (സായാഹ്നദീപം ദൈവസഭ) 58-ാമത് ജനറൽ കൺവൻഷൻ  ജനുവരി 12 മുതൽ 16 വരെ കരിക്കം ബഥേൽ ടാബർനാക്കിളിൽ നടക്കും. 12-ാം തീയതി വൈകിട്ട് 7ന് സഭാ പ്രസിഡന്റ് പാസ്റ്റർ ജോൺ വർഗ്ഗീസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ദൈവദാസൻമാർ പ്രസംഗിക്കും. 

വെള്ളി, ശനി പകൽ ബൈബിൾ ക്ലാസ്, പൊതുയോഗങ്ങൾ, ചർച്ചാ ക്ലാസുകൾ, സഭാമിനിസ്റ്റേഴ്സ് മീറ്റിംഗ് എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 8ന് സ്നാനശുശ്രൂഷയും 10 മുതൽ 1 വരെ സംയുക്ത സഭായോഗവും ഉച്ചകഴിഞ്ഞ് 3  മുതൽ 5 വരെ തിരുവത്താഴ ശുശ്രൂഷയും നടക്കും. സായാഹ്നദീപം ഗായകസംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റേഴ്സ് ബിജു. ജെ. വർഗ്ഗീസ്, എം. അച്ചൻകുഞ്ഞ്, മാത്യു ജോസഫ്, സി.ഐ.ജേക്കബ്,  സി.വി. ശാമുവേൽ, സി. നിത്യാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷൻ കമ്മറ്റി പ്രവർത്തിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow