തിരുവനന്തപുരത്ത് ഇന്ത്യ എവരി ഹോം ക്രൂസേഡ് ഡയമണ്ട് ജൂബിലി സ്തോത്ര ശുശ്രൂഷ
Every Home Crusade Diamond Jubilee
അന്തർദേശീയ സുവിശേഷീകരണ പ്രസ്ഥാനമായ എവരി ഹോം ഫോർ ക്രൈസ്റ്റ് ഇൻറർനാഷണലി((Every Home for Christ International)ൻ്റെ ഇന്ത്യൻ വിഭാഗമായ എവരി ഹോം ക്രൂസേഡ് (Every Home Crusade) പ്രവർത്തനമാരംഭിച്ചിട്ട് 60 വർഷം പൂർത്തിയാകുന്നു. ഇതോടനുബന്ധിച്ച് ഒക്ടോബർ 22 ന് പാറോട്ടുകോണം തിലക് നഗർ ലൈഫ് ഫെല്ലോഷിപ്പ് ചർച്ച് ഹാളിൽ ഡയമണ്ട് ജൂബിലി സ്തോത്ര ശുശ്രൂഷ നടക്കും. ഇവാ. സാജു ജോൺ മാത്യു പ്രസംഗിക്കും. റോയ് വില്യം ഗാന ശുശ്രുഷ നയിക്കും.