ആറു പതിറ്റാണ്ടിൻ്റെ പ്രൗഡി; പ്രവർത്തന മികവിൻ്റെ ജൂബിലി തിളക്കത്തിൽ ഇന്ത്യ എവരി ഹോം ക്രൂസേഡ് | Every Home Crusade

Every Home Crusade celebrates 60th year anniversary

Oct 11, 2024 - 11:08
Oct 11, 2024 - 11:11
 0
ആറു പതിറ്റാണ്ടിൻ്റെ പ്രൗഡി; പ്രവർത്തന മികവിൻ്റെ ജൂബിലി തിളക്കത്തിൽ ഇന്ത്യ എവരി ഹോം ക്രൂസേഡ് | Every Home Crusade

അന്തർദേശീയ സുവിശേഷീകരണ പ്രസ്ഥാനമായ എവരി ഹോം ഫോർ  ക്രൈസ്റ്റ് ഇൻറർനാഷണലി((Every Home for Christ International)ൻ്റെ ഇന്ത്യൻ വിഭാഗമായ എവരി ഹോം ക്രൂസേഡ് (Every Home Crusade) പ്രവർത്തനമാരംഭിച്ചിട്ട്  60 വർഷം പൂർത്തിയാകുന്നു. ഇതോടനുബന്ധിച്ച് കേരളത്തിലെ വിവിധ പട്ടണങ്ങളിൽ വജ്ര ജൂബിലി സ്തോത്ര ശുശ്രൂഷാ സമ്മേളനങ്ങൾ നടക്കും

ഒക്ടോബർ 19ന് കോഴിക്കോട് പെന്തക്കോസ്ത് ചർച്ചിൽ രാവിലെ 9.30 മുതൽ നടക്കും. ഇവാ.ബോബി തോമസ് മുക്കൂട്ടുതറ, പാസ്റ്റർ അജി ജോൺ, ഇവ. അജി എബ്രഹാം എന്നിവർ പ്രസംഗിക്കും.  വൈകിട്ട് 6. 30ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു മീറ്റിംഗിൽ പാസ്റ്റർ കെ.കെ മാത്യു മുഖ്യ സന്ദേശം നൽകും.

ഒക്ടോബർ 20ന് തൃശൂർ ടൗൺഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം പ്രസംഗിക്കും. ഒക്ടോബർ 22 ന്  തിരുവനന്തപുരം ലൈഫ് ഫെലോഷിപ്പ് സഭയിൽ നടക്കുന്ന സമ്മേളനത്തിൽ ഇവാ.സാജു മാത്യു മുഖ്യ സന്ദേശം നൽകും. ഒക്ടോബർ 24ന് കോട്ടയം കെ പി എസ് മേനോൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജോർജ് കോശി മൈലപ്ര പ്രസംഗിക്കും. വൈകിട്ട് നടക്കുന്ന സ്തോത്ര ശുശ്രൂഷയിൽ ഇവ. റെനി ജോർജ് പ്രസംഗിക്കും.


മലങ്കരയിലേയും സുവിശേഷ വ്യാപനത്തിനായി നിലകൊണ്ട ഇന്ത്യാ എവരി ഹോം ക്രൂസേഡി(Every Home Crusade) ൻ്റെ ജൂബിലി സമ്മേളനങ്ങളിൽ എല്ലാ സുവിശേഷ സ്നേഹികളെയും ഉൾകൊള്ളിച്ചുള്ള സമ്മേളനങ്ങളാണ് ഒരുക്കിയിട്ടുള്ളെതെന്ന് കേരളാ ഘടകം മാനേജർ ഇവാ. അജി എബ്രഹാം പറഞ്ഞു.