ഐ.പി സി കേരള സ്റ്റേറ്റ് കൺവൻഷന്റെ അനുഗ്രഹത്തിനു വേണ്ടി ഉപവാസ പ്രവർത്തന നടന്നു
Fasting prayer for the blessings of IPC Kerala State Convention | 2023 നവംബർ 29 മുതൽ ഡിസംബർ 3 വരെയാണ് ഐപിസി കേരള സ്റ്റേറ്റ് (IPC Kerala State) കൺവെൻഷൻ
ഐപിസി കേരള സ്റ്റേറ്റ് (IPC Kerala State) കൺവെൻഷൻ 2023 നവംബർ 29 മുതൽ ഡിസംബർ 3 വരെ കൺവെൻഷന്റെ അനുഗ്രഹത്തിനും ക്രമീകരണങ്ങൾക്കും വേണ്ടിയുള്ള ഉപവാസ പ്രാർത്ഥന വടക്കഞ്ചേരി ഐപിസി ഹാളിൽ വച്ച് ആഗസ്റ്റ് 2 ന് അനുഗ്രഹമായി നടത്തപ്പെട്ടു. കേരള സ്റ്റേറ്റ് പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ മാത്യു. കെ വർഗീസ് പാസ്റ്റർ ജോണി കുട്ടി വി.റ്റി പാസ്റ്റർ ജോസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
Register free christianworldmatrimony.com
പ്രയർ ബോർഡ് സ്റ്റേറ്റ് സെക്രട്ടറി സജി വെൺമണി ട്രഷറർ എബ്രഹാം സി. മാത്യു സെൻറർ പാസ്റ്റർഎം. ജെ മത്തായി എന്നിവരും കൺവെൻഷന്റെ പ്രയർ കൺവീനർ പാസ്റ്റർ സിജു കെ എം ജോയിൻ കൺവീനർ ആയ പാസ്റ്റർ കെ എം ശവുമേൽ കെ ടി തോമസ് എന്നിവരും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജനറൽ ജോയിൻ കൺവീനർ പാസ്റ്റർ ജിമ്മി കുര്യാക്കോസ് സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ബ്രദർ എബ്രഹാം വടക്കേത്ത്, ബ്രദർ സജി മത്തായി കതേട്, ബ്രദർ വിൻസൻറ് തോമസ് കൺവെൻഷൻ ജോയിൻ കോഡിനേറ്റേഴ്സ് ബ്രദർ ജോർജ് തോമസ് വടക്കഞ്ചേരി ബ്രദർ പി. വി മാത്യു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
പാലക്കാട് ജില്ലയിലെ വിവിധ സെന്ററിൽ നിന്ന് നിരവധി ദൈവദാസന്മാരും ദൈവമക്കളും പ്രാർത്ഥനയിൽ പങ്കുചേർന്നു അനുഗ്രഹമായി പ്രാർത്ഥന സമാപിച്ചു
Register free christianworldmatrimony.com