ഗാന്ധിജിയുടെ പ്രിയപ്പെട്ട ക്രിസ്തീയ ഗാനം റിപ്പബ്ലിക് ദിന പരേഡിലെ ബീറ്റിങ് റിട്രീറ്റിൽ നിന്നും ഒഴിവാക്കി

റിപബ്ലിക് ദിനാഘോഷത്തിന് സമാപനം കുറിച്ചു കൊണ്ട് എല്ലാ വര്‍ഷവും ജനുവരി 29ന് നടക്കാറുള്ള ബീറ്റിങ് റിട്രീറ്റില്‍ (പ്രത്യേക സൈനിക വാദ്യ മേളം) നിന്ന് ഇത്തവണ ‘അബൈഡ് വിത്ത് മി…’ എന്ന ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാഗീതം ഒഴിവാക്കി.

Jan 24, 2022 - 22:24
 0

റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ സമാപനം കുറിച്ച്‌ പാര്‍ലമെന്റിന് സമീപം വിജയ് ചൗക്കില്‍ നടക്കുന്ന സായുധ സേനാംഗങ്ങളുടെ ബീറ്റിംഗ് റിട്രീറ്റ് ബാന്‍ഡ് മേളയില്‍ ഇക്കുറി സ്കോട്ടിഷ് ആംഗ്ളിക്കല്‍ സാഹിത്യകാരനായ ഹെന്‍റി ഫ്രാന്‍സിസ് ലൈറ്റ് രചിച്ച പ്രശസ്ത ഗാനം ‘അബൈഡ് വിത്ത് മീ’ ഉണ്ടാകില്ല.
ജീവിതത്തിലും മരണത്തിലും ഒരുപോലെ തുണയാകാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന ഗാനം ഹെന്‍റി ക്ഷയം ബാധിച്ച്‌ മരണക്കിടക്കയില്‍ കിടന്നപ്പോള്‍ രചിച്ചതാണ്. ഗാന്ധിജിക്ക് പ്രിയപ്പെട്ട ഈ ഗാനം 1950മുതല്‍ ബീറ്റിംഗ് റിട്രീറ്റിന്റെ ആകര്‍ഷണങ്ങളിലൊന്നായിരുന്നു.
2020 ലും ‘അബൈഡ് വിത്ത് മീ’ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധമുയർന്നതോടെ വീണ്ടും ഉൾപ്പെടുത്തി.
പാശ്ചാത്യ ഗാനങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കേന്ദ്രം വിശദീകരണം നൽകിയിരിക്കുന്നത്.