സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും ഏപ്രിൽ 7 മുതൽ

Mar 29, 2025 - 09:27
 0
സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും ഏപ്രിൽ 7 മുതൽ

മംഗലം ഡാം ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെയും, സുവിശേഷീകരണ ടീം ആയ ബ്ലസ്സ് പാലക്കാടിന്റെയും നേതൃത്വത്തിൽ സുവിശേഷ പ്രഭാഷണവും സംഗീത വിരുന്നും. ഏപ്രിൽ മാസം 7, 8, 9 തീയ്യതികളിൽ മംഗലം ഡാം ജംഗ്ഷനിലും, ആനക്കുഴി പാടം ജംഗ്ഷനിലും, കുളിക്കടവ് ജംഗ്ഷനിലും 5:30 pm മുതൽ 8:30 pm വരെ ആണ് പ്രസ്തുത യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പകൽ സമയങ്ങളിൽ ആ പ്രദേശങ്ങളിൽ ബ്ലസ്സ് പാലക്കാടിന്റെ നേതൃത്വത്തിൽ പരസ്യ യോഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്.  പാസ്റ്റർ കെ കെ മാത്യു, പാസ്റ്റർ സെബാസ്റ്റ്യൻ തുടങ്ങിയ ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. ബ്ലസ്സ് പാലക്കാട് ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും
കൂടുതൽ വിവരങ്ങൾക്ക്:- പാസ്റ്റർ ഷിജു വർഗീസ് :8078173466