യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് ഭാര്യയെയും മക്കളയും കൊന്ന് കെട്ടിത്തൂക്കി
യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് ഭാര്യയെയും മക്കളയും കൊന്ന് കെട്ടിത്തൂക്കി കമ്പാല: ഇസ്ളാം മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിനു യുവാവ് ഭാര്യയെയും രണ്ട് പിഞ്ചു മക്കളെയും മര്‍ദ്ദിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കി.
ഇസ്ളാം മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിനു യുവാവ് ഭാര്യയെയും രണ്ട് പിഞ്ചു മക്കളെയും മര്‍ദ്ദിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കി.
കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ഉഗാണ്ടയിലാണ് ദാരുണമായ സംഭവം നടന്നത്. കയുങ്ങ ജില്ലയിലെ ബിവിത്യബ ഗ്രാമത്തിലെ യാഥാസ്ഥിക മുസ്ളീം കുടുംബത്തിലെ അംഗമായ ഷമിറ നകാതോ (27) ഇവരുടെ 8-ഉം, 3-ഉം വയസ്സുള്ള രണ്ടു കുട്ടികളുമാണ് ക്രിസ്തുവിനുവേണ്ടി സ്വന്തം ഭവനത്തില്‍ രക്തസാക്ഷികളായത്. ഭര്‍ത്താവ് ഹമിദു കഡിമ്പിയാണ് ഈ ക്രൂരത ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ 25,26,27 തീയതികളില്‍ സമീപത്തെ ഒരു ദൈവസഭയുടെ പ്രാര്‍ത്ഥനാ യോഗത്തിലേക്ക് അയല്‍വാസി ഷമീറയെ ക്ഷണിക്കുകയുണ്ടായി. ആദ്യ യോഗത്തില്‍ത്തന്നെ ഷമീറ ദൈവവചനം കേട്ട് രക്ഷിക്കപ്പെട്ടു. പിന്നീട് അവസാന യോഗത്തില്‍ 8 വയസ്സുള്ള കുട്ടിയും രക്ഷിക്കപ്പെട്ടു. ഷമീറയും രണ്ടു കുട്ടികളും പ്രാര്‍ത്ഥനാ യോഗത്തില്‍ ഏറ്റവും പിന്നില്‍ ഇരിക്കുകയായിരുന്നു.
ഈ സമയം ഭര്‍ത്താവ് ഹമീദു സഭാഹാളിലേക്കു അതിക്രമിച്ചു കയറി ഷമീറയെ ബലമായി പിടിച്ചു വലിച്ചു വെളിയില്‍കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായെന്ന് സഭാ പാസ്റ്റര്‍ പറഞ്ഞു. തുടര്‍ന്നു രാത്രി വൈകി ഹമീദിയുടെ വീട്ടില്‍നിന്നും നിലവിളി കേട്ടിരുന്നതായി പറയപ്പെടുന്നു. തല്‍സമയത്ത് രണ്ടു മുസ്ളീം പുരുഷന്മാരും വീട്ടിനു പുറത്തു നിന്നിരുന്നത് കണ്ടതായും ഒരു അയല്‍വാസി വെളിപ്പെടുത്തി.
ഡിസംബര്‍ 28-ന് ഒരു അയല്‍വാസി ഷമീറയും രണ്ടു മക്കളും തൂങ്ങിനില്‍ക്കുന്ന വിവരം ചര്‍ച്ചില്‍ ,അറിയിക്കുകയായിരുന്നുവെന്ന് പാസ്റ്റര്‍ പറഞ്ഞു. സംഭവം അറിഞ്ഞ് ബുകലോട്ടോ പോലീസ് സ്റ്റേഷനില്‍നിന്നും പോലീസ് എത്തി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി കയുങ്ങ ആശുപത്രിയില്‍ എത്തിച്ചു.
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷമീറയുടെ തലയ്ക്കും ശരീരത്തും മുറിവുകളുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് നിഗമനം. സംഭവത്തെത്തുടര്‍ന്ന് പ്രതി ഹമീദു സ്ഥലത്തുനിന്നും അപ്രത്യക്ഷനായി.
പോലീസ് അന്വേഷണം ആരംഭിക്കുകയും നരഹത്യയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ഉഗാണ്ടയിലെ ജനസംഖ്യയില്‍ 85 ശതമാനവും ക്രൈസ്തവരാണ്. വെറും 13.7 ശതമാനം മാത്രമാണ് മുസ്ളീങ്ങള്‍ .
എന്നിട്ടും ക്രൈസ്തവര്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് മുസ്ളീങ്ങളായ മതമൌലികവാദികളില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.