ഐ.പി.സി ഹെബ്രോൻ പുതുശ്ശേരി റൂബി ജൂബിലി നിറവിൽ
IPC Hebron Church Ruby Jubilee Year
ഐ.പി.സി പുതുശ്ശേരി ഹെബ്രോൻ ദൈവസഭ 40 വർഷം പൂർത്തീകരിക്കുന്നു. പരിമിതമായ ആരംഭത്തിൽ നിന്നും പ്രാർത്ഥനയോടും സമർപ്പണത്തോടെ പ്രവർത്തിച്ച ഒരുപറ്റം വിശ്വാസ സമൂഹത്തിൻറെ പ്രവർത്തനങ്ങളിലൂടെ വളർച്ചയിലേക്ക് ദൈവം കൊണ്ടുവന്നു. ദൈവത്തിൻറെ വിശ്വസ്തതയ്ക്ക് നന്ദി അർപ്പിച്ചു കൊണ്ട് ഐ.പി.സി മല്ലപ്പള്ളി സെന്റർ മാസയോഗതോട് അനുബന്ധിച്ച് മെയ് മാസം 20 ശനിയാഴ്ച രാവിലെ പത്തു മുതൽ ഒരുമണി വരെ റൂബി ജൂബിലി സ്തോത്ര പ്രാർത്ഥനയും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അന്നേ ദിവസം നടത്തപ്പെടുന്നു.
Amazon Weekend Grocery Sales - Upto 40 % off
പാസ്റ്റർ കെ വി ചാക്കോ ഉദ്ഘാടനം നിർവ്വഹിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ അതിഥിയായി പങ്കെടുക്കും. സഭയുടെ ഭവന നിർമ്മാണ പദ്ധതിയായ "ആർദ്രം" പദ്ധതിയുടെ ഉദ്ഘാടനം കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സൂസൻ തോംസൺ നിർവഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. എം ജെ ചെറിയാൻ പഞ്ചായത്ത് അംഗം ശ്രീ. റെജി ചാക്കോ ശ്രീമതി. മോളിക്കുട്ടി ഷാജി എന്നിവർ പങ്കെടുക്കും.
ഈ വർഷത്തിൽ അനേകം പുതിയ കർമ്മ പദ്ധതികളും ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ നന്മയ്ക്ക് ഉതകുന്ന ബോധവൽക്കരണ പരിപാടികളും ഉൾപ്പെടുന്ന വിശാലമായ കർമ്മപദ്ധതികൾക്ക് ആണ് ഐപിസി പുതുശ്ശേരി ഹെബ്രോൻ സഭ ആരംഭം കുറിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് "ആർദ്രം" ഭവന നിർമ്മാണ പദ്ധതി.
സഭയുടെ തൊട്ടടുത്ത ചുറ്റുപാടിലുള്ള ഏറ്റവും അർഹരായ ഒരു കുടുംബത്തിന് വീട് വെച്ച് നൽകുന്ന പദ്ധതിയാണിത്. സഭയ്ക്കുവേണ്ടി പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട്, എം കെ തോമസ് (വൈസ് പ്രസിഡൻറ്), എൻ. ഇ മാത്യു (സെക്രട്ടറി), എം. എ ഫിലിപ്പ് (ട്രഷറർ).