ഐ പി സി ആയൂർ സെന്റർ: സ്വാതന്ത്ര്യദിന സന്ദേശ റാലി
ആയൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ആയൂർ സെൻററിലെ പുത്രികാ സംഘടനകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശ റാലിയും ലഹരിവിരുദ്ധ ബോധവൽക്കരണവും ആഗസ്റ്റ് 15-ാം തീയതി നടന്നു. രാവിലെ 9 മണിക്ക് വാളകം ഈസ്റ്റ് സഭയിൽ നിന്ന് സെൻട്രൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ മോനി പി വർഗീസ് പ്രാർത്ഥിച്ച് ആരംഭിച്ചു. വാളകം ടൗണിൽ വച്ച് സെൻറർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം പ്രഥമ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു സെന്റർ സെക്രട്ടറി പാസ്റ്റർ സാം ചാക്കോ മുഖ്യ സന്ദേശം നൽകി. […]
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ആയൂർ സെൻററിലെ പുത്രികാ സംഘടനകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശ റാലിയും ലഹരിവിരുദ്ധ ബോധവൽക്കരണവും ആഗസ്റ്റ് 15-ാം തീയതി നടന്നു.
രാവിലെ 9 മണിക്ക് വാളകം ഈസ്റ്റ് സഭയിൽ നിന്ന് സെൻട്രൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ മോനി പി വർഗീസ്
പ്രാർത്ഥിച്ച് ആരംഭിച്ചു. വാളകം ടൗണിൽ വച്ച് സെൻറർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം പ്രഥമ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു സെന്റർ സെക്രട്ടറി പാസ്റ്റർ സാം ചാക്കോ മുഖ്യ സന്ദേശം നൽകി. ആയൂർ സെന്ററിലെ എല്ലാ സഭകളും കേന്ദ്രീകരിച്ച് അതാത് സഭകളുടെ സമീപപ്രദേശങ്ങളിലെ ജംഗ്ഷനുകളിൽ സ്വാതന്ത്ര്യദിന സന്ദേശം അറിയിച്ചു. സെന്ററിലെ ദൈവദാസന്മാർ കുടുംബങ്ങളായും പി വൈ പി എ, സൺഡേ സ്കൂൾ പ്രവർത്തകരും അധ്യാപകരും പങ്കെടുത്തു. ആയൂർ ടൗണിൽ നടന്ന സമാപനം യോഗത്തിൽ പാസ്റ്റർ സണ്ണി എബ്രഹാം സന്ദേശം നൽകി.