ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷൻ നവം. 4 മുതൽ

IPC Bengaluru North Centre Convention

Nov 4, 2022 - 20:21
Nov 4, 2022 - 20:22
 0
ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷൻ നവം. 4   മുതൽ

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) നോർത്ത് സെന്റർ വാർഷിക കൺവൻഷൻ നവംബർ 4  മുതൽ 6 വരെ എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിൽ നടക്കും.
നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ എൻ.സി. ഫിലിപ്പ് പ്രാർഥിച്ച് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബാബു ചെറിയാൻ ( പിറവം), അനീഷ് കെ ശ്രീധർ ( കൊല്ലം) എന്നിവർ പ്രസംഗിക്കും.

ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. ദിവസവും വൈകിട്ട് 6 മുതൽ സുവിശേഷയോഗവും ഗാനശുശ്രൂഷയും നടക്കും. വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെ മത്തിക്കരെ ഐ.പി.സി ഹാളിൽ പ്രത്യേക ഉണർവ് യോഗവും ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് പി വൈ പി എ , സൺഡെസ്ക്കൂൾ വാർഷിക സമ്മേളനവും കിംങ്ങ്സ് ഫാമിലും നടക്കും. ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും.

പാസ്റ്റർമാരായ എൻ.സി.ഫിലിപ്പ് (പ്രസിഡന്റ്), ലാൻസൺ പി.മത്തായി (സെക്രട്ടറി), എം.ഡി.വർഗീസ് (പബ്ലിസിറ്റി കൺവീനർ)എന്നിവർ കൺവൻഷന് നേതൃത്വം നൽകും.