ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷീക കൺവൻഷൻ ഒക്ടോബർ 28 മുതൽ
ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവൻഷൻ ഒക്ടോബർ 28 മുതൽ 30 വരെ ഡൽഹിയിലെ അംബേദ്കർ ഭവനിൽ വച്ച് നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. പാസ്റ്റർ ഷാജി ദാനിയേൽ 28 ന് നടക്കുന്ന പൊതു യോഗത്തിൽ കൺവൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവൻഷൻ ഒക്ടോബർ 28 മുതൽ 30 വരെ ഡൽഹിയിലെ അംബേദ്കർ ഭവനിൽ വച്ച് നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. പാസ്റ്റർ ഷാജി ദാനിയേൽ 28 ന് നടക്കുന്ന പൊതു യോഗത്തിൽ കൺവൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഡോ. ഷാജി ദാനിയേൽ, ഡോ. ജോർജ് ചാവണിക്കാമണ്ണിൽ, പാസ്റ്റർ സാം ദാനിയേൽ, പാസ്റ്റർ കെ. സി. തോമസ് എന്നിവർ
വിവിധ സെഷനുകളിലായി സന്ദേശങ്ങൾ നൽകും.
പാസ്റ്റർ രാജു സദാശിവൻ & ടീം (ഗാസിയബാദ്) പ്രയ്‌സ് & വർഷിപ്പിന് നേതൃത്വം നൽകും. കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് | ജനറൽ കൺവീനർ |
ഇ. എം. ഷാജി | കോർഡിനേറ്റർ, സെക്യൂരിറ്റി / വോളന്റീഴ്‌സ് |
പാസ്റ്റർ സി.ജി. വർഗീസ് | പ്രയർ കോർഡിനേറ്റർ |
കെ. വി. തോമസ് | അക്കോമഡേഷൻ |
പാസ്റ്റർ കെ. വി. ജോസഫ് | ഭക്ഷണം, ടെന്റ് & ലൈറ്റ് |
പാസ്റ്റർ സി. ജോൺ | പബ്ലിക്കേഷൻ& പബ്ലിസിറ്റി |
ജോൺസൺ മാത്യു | സൗണ്ട് & ലൈവ് സ്ട്രീം |
ഷിബു തോമസ് | ട്രാൻസ്‌പോർട്ടേഷൻ |
പാസ്റ്റർ റ്റി. സി. സന്തോഷ് | സ്റ്റേജ് |
പാസ്റ്റർ ബിനോയ് ജേക്കബ് | സീറ്റിങ് അറേഞ്ച്മെന്റ്സ് |
പാസ്റ്റർ കെ. ജെ. സാമൂവൽ | ഓഫറിങ് |
ടോമി വർഗീസ് | വിജിലൻസ് |
എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
ഒക്ടോബർ 28 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് പാസ്റ്റഴ്‌സ് & ഫാമിലി കോൺഫറൻസോടുകൂടി ആരംഭിക്കുന്ന കൺവൻഷൻ 30 ഞായറാഴ്ച സംയുക്ത ആരാധനയോടുകൂടി സമാപിക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 വരെ പൊതുയോഗങ്ങൾ നടക്കും.29 ന് ശനിയാഴ്ച പകൽ ബൈബിൾ ക്ലാസുകൾ, ബൈബിൾ സ്കൂൾ ഗ്രാജുവേഷൻ, സോദരി സമാജം മീറ്റിംഗ്, സൺഡേ സ്കൂൾ & PYPA മീറ്റിങ്ങുകളും ഉണ്ടായിരിക്കുന്നതാണ്.
ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക്/ യൂട്യൂബ് പേജിലൂടെ കൺവൻഷന്റെ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.