ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനു. 4 മുതൽ

IPC Ernakulam Centre Convention

Jan 2, 2024 - 23:12
 0

ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനുവരി 4 മുതൽ 7വരെ പള്ളുരുത്തി അർജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ നടക്കും. സെന്റർ പാസ്റ്റർ സണ്ണി അലക്സാണ്ടർ  ഉദ്ഘാടനം നിർവഹിക്കും. ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ രാജു ആനിക്കാട്, ഷാജി യോഹന്നാൻ , കെ.ജെ. തോമസ്, ബാബു ചെറിയാൻ എന്നിവർ പ്രസംഗിക്കും. ഡേവിഡ്സ് ഹാർപ് വെണ്ണിക്കുളം ഗാനശുശ്രൂഷ നിർവഹിക്കും. സോദരി സമാജം വാർഷികം, പി.വൈ.പി.എ , സൺഡെസ്ക്കൂൾ വാർഷികം,മാസ യോഗം എന്നിവ നടക്കും. 

വെള്ളിയാഴ്ച രാവിലെ സോദരീ സമാജം മീറ്റിംഗിൽ സിസ്റ്റർ റീജാ ബിജുവും, ശനിയാഴ്ച രാവിലെ മാസയോഗത്തിൽ പാസ്റ്റർ ഷിബിൻ സാമുവേലും പ്രസംഗിക്കും. സമാപന ദിവസമായ ഞയറാഴ്ച രാവിലെ നടക്കുന്ന സംയുക്ത ആരാധനയിലും തിരുവത്താഴ ശുശ്രൂഷയിലും പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ പ്രസംഗിക്കും. ബ്രദർ ജോൺ ജോസഫ് ജനറൽ കൺവീനറായും പാസ്റ്റർ ഫിലിപ്പ് ജെ.കല്ലട, ഇവാ.ജോളി തോമസ് എന്നിവർ പബ്ലിസിറ്റി കൺവീനിയേഴ്സായും പ്രവർത്തിക്കുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0