ഐപിസി മുൻ ജനറൽ പ്രസിഡണ്ട് പാസ്റ്റർ കെ.എം. ജോസഫ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

IPC Former General President Pastor K M Joseph Passed away

Oct 24, 2023 - 06:22
Oct 24, 2023 - 17:18
 0
ഐപിസി മുൻ ജനറൽ പ്രസിഡണ്ട് പാസ്റ്റർ കെ.എം. ജോസഫ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഐപിസി മുൻ ജനറൽ പ്രസിഡണ്ടും പെരുമ്പാവൂർ സെന്റർ പാസ്റ്ററും ആയിരുന്ന പാസ്റ്റർ കെ.എം. ജോസഫ് (89) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  കിഡ്നികളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഞായറാഴ്ച രാജഗിരി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10.30 നായിരുന്നു അന്ത്യം

സമാനതകളില്ലാത്തനേതാവും അനുഗ്രഹീതനായ പ്രഭാഷകനുമായിരുന്ന പാസ്റ്റർ കെ. എം.ജോസഫ്,  കോട്ടയം അഞ്ചേരിൽ അബ്രഹാം മാത്യുവിന്റെ മകനായി 1934-ൽ ജനിച്ചു .  1954 മുതൽ 1967 വരെ മർച്ചന്റ് നേവിയിൽ എഞ്ചിനിയറിംഗ് വിഭാഗത്തിൽ ജോലി ചെയ്ത അദ്ദേഹം  കപ്പൽയാത്രക്കിടയിൽ ന്യൂസിലാൻഡിലെ വെല്ലിംഗ്ടണിൽ വെച്ച് രക്ഷിക്കപ്പെട്ട് പെന്തെക്കോസ്ത് വിശ്വാസം സ്വീകരിച്ചു. 1967-ൽ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയശേഷം പൂർണ്ണസമയ സുവിശേഷകനായി. ഐ.പി.സി.യുടെ വടവാതൂർ, കുമാരനല്ലൂർ, വാകത്താനം സഭകളിൽ ശുശ്രൂഷകനായിരുന്നു.  അഗപ്പെ ബൈബിൾ കോളജ്, ചിൽഡ്രൻസ് ഹോം എന്നിവ സ്ഥാപിച്ചു. 1981 മുതൽ ഐ.പി.സി വാളകം സെന്റർ ശുശ്രൂഷകനായി. പിനീട് പെരുമ്പാവൂർ സെന്ററിൻ്റെ ശുശ്രൂഷകനായി 2022 വരെ പ്രവർത്തിച്ചു. 

പാസ്റ്റർ കെ എം ജോസഫിന്റെ സംസ്കാര ശുശ്രൂഷ ഒക്ടോബർ 28 ന്

പൗരോഹിത്യം, വിശ്വാസ സ്നാനം, കത്തോലിക്ക സഭയും കന്യാമറിയവും, ഉയരത്തിലെ ശക്തി, പെസഹ മുതൽ പെ ക്കോ വരെ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡണ്ട്, ജനറൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

ഭാര്യ : മറിയാമ്മ ജോസഫ്,

മക്കൾ : റവ. മാത്യു ഫിന്നി, ലിസി, സണ്ണി, ലോവീസ്, എൽസൻ,

പാസ്റ്റർ കെ എം ജോസഫിന്റെ സംസ്കാര ശുശ്രൂഷ ഒക്ടോബർ 28 ന് ശനിയാഴ്ച പെരുമ്പാവൂരിൽ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ പോഞ്ഞാശേരിയിലെ അഗാപ്പെ ചൈൽഡ് സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും