ഐപിസി ഹെബ്രോൺ പുലമൺ സഭ വിബിഎസിന് അനുഗ്രഹ സമാപ്തി

IPC Hebron Pulamon Church VBS

Apr 15, 2025 - 10:38
 0
ഐപിസി ഹെബ്രോൺ പുലമൺ സഭ വിബിഎസിന് അനുഗ്രഹ സമാപ്തി

ഐപിസി ഹെബ്രോൺ പുലമൺ സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ ഏഴു മുതൽ 11 വരെ സഭാംഗണത്തിൽ ആരംഭിച്ച വി ബിഎസ് അനുഗ്രഹമായി സമാപിച്ചു. 110 ഓളം കൂട്ടുകാർ ഉൾപ്പെടെ അവസാന മീറ്റിങ്ങിൽ 150 പരം ആൾക്കാർ പങ്കെടുത്തു. ഐപിസി പവർ വി ബി എസ് ആണ് ഇത്തവണത്തെ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകിയത്. കൂട്ടുകാരുടെ കോഡിനേഷൻ, മറ്റ് വിവിധ ക്രമീകരണങ്ങൾക്ക് സൺഡേസ്കൂൾ സെക്രട്ടറി സിസ്റ്റർ സിനി ബിജു, സോദരി സമാജം സെക്രട്ടറി സിസ്റ്റർ സുജ ബിജു, സൺഡേ സ്കൂൾ ട്രഷറർ സിസ്റ്റർ ലിജി തോമസ്, ട്രാൻസ്പോർട്ടേഷൻ ക്രമീകരണങ്ങൾക്ക് സഭ ട്രഷറർ ബ്രദർ റോയി ബേബി ഇവാഞ്ചലിസ്റ്റ് ബിജു ജോൺ മുതലായവർ നേതൃത്വം നൽകി. ഐപിസി മണ്ണൂർ സെന്റർ സെക്രട്ടറി പാസ്റ്റർ സേവിയർ ഉദ്ഘാടനo നിർവഹിച്ചു. ഐപിസി കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറിയും കൊട്ടാരക്കര മേഖല സെക്രട്ടറിയുമായ ബ്രദർ ജെയിംസ് ജോർജ്, വേങ്ങൂർ കുട്ടികൾക്കുവേണ്ടി സമാപന സന്ദേശം നൽകി. സിസ്റ്റർ ഷീബ ജെയിംസ്, സിസ്റ്റർ ലിസമ്മ പാപ്പച്ചൻ ബ്രദർ അനിൽ ജോൺ പാസ്റ്റർ ജോയി കുട്ടി എന്നിവർ ആശംസ സന്ദേശങ്ങൾ അറിയിച്ചു. 5 ദിവസം നടന്ന വി ബിഎസ് സഭയ്ക്കും ദേശത്തിനും വളരെ അനുഗ്രഹമായിരുന്നു. എല്ലാ കൂട്ടുകാർക്കും സഭ ക്രമീകരിച്ച സമ്മാനങ്ങൾ വിതരണം ചെയ്തു. 2025 വിബി എസ് ഇത്ര അനുഗ്രഹമായി തീർത്ത സർവ്വശക്തന് സഭാ സെക്രട്ടറി ബ്രദർ റോയി അലക്സ് സർവ്വമാനവും മഹത്വവും അർപ്പിക്കുകയും സാമ്പത്തികമായും ശാരീരികമായും സഹകരണങ്ങൾ നൽകിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി അറിയിക്കുകയും ചെയ്തു.