ഐപിസി കർണാടക സ്റ്റേറ്റ് ഉപവാസ പ്രാർഥന

IPC Karnataka State Fasting Prayer

Aug 7, 2024 - 15:15
 0
ഐപിസി കർണാടക സ്റ്റേറ്റ് ഉപവാസ പ്രാർഥന

ഐപിസി (IPC) കർണാടക സ്റ്റേറ്റിൻ്റെ പ്രത്യേക ഉപവാസ പ്രാർഥന ആഗസ്റ്റ് 19 മുതൽ 24 വരെ ഹൊറമാവ് അഗര ഐപിസി (IPC) ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടക്കും. ദിവസവും രാവിലെ 10 മുതൽ 12.30 വരെയും വൈകിട്ട് 6.30 മുതൽ 8.30 വരെയും നടക്കുന്ന പ്രാർഥനയിൽ പാസ്റ്റർമാരായ ബെന്നി ഫിലിപ്പ് കോട്ടയം, അനീഷ് കൊല്ലം എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും.

കർണാടക ഐപിസി(IPC) പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്.ജോസഫ് , വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാത്യു, സെക്രട്ടറി പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് എന്നിവരും വിവിധ സെഷനിൽ പ്രസംഗിക്കും.

കർണാടകയുടെ ഉണർവിനും , ലോകസമാധാനത്തിനും, പ്രകൃതി ദുരിന്തത്തിൽ അകപ്പെട്ട വയനാടൻ ജനതയ്ക്ക് വേണ്ടിയും, ഒക്ടോബർ 1 മുതൽ നടക്കുന്ന ഐപിസി (IPC) കർണാടക ശുശ്രൂഷക സമ്മേളനം, 2025 ജനുവരിയിൽ നടക്കുന്ന സ്റ്റേറ്റ് കൺവെൻഷൻ്റെ അനുഗ്രഹത്തിനായ് തുടങ്ങി വിവിധ വിഷയങ്ങൾക്ക് വേണ്ടിയാണ് പ്രാർഥന നടത്തുന്നതെന്ന് പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ തോമസ് കോശി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow