ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡ് പ്രവർത്തനോദ്ഘാടനം നടന്നു

IPC Kerala State Charity Board Inauguration

Feb 1, 2023 - 02:07
 0

ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ 2022-25 പ്രവർത്തനവർഷത്തിന്റെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം 30-01- 2023 തിങ്കളാഴ്ച കൊട്ടാരക്കര ബേർശേബാ ഹാളിൽ വച്ച് നടത്തപ്പെട്ടു. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് അവറുകൾ പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുകയും, ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയൽ കൊന്നനില്ക്കുന്നതിൽ മുഖ്യ സന്ദേശം നൽകുകയും, ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂർ സമിതിയെ പരിചയപ്പെടുത്തുകയും ചെയ്തു.

ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡ് ചെയർമാൻ പാസ്റ്റർ സുരേഷ് മാത്യു അധ്യക്ഷത വഹിക്കുകയും, സെക്രട്ടറി റോബിൻ ആർ ആർ വാളകം പ്രവർത്തന പദ്ധതികളെ കുറിച്ചുള്ള വിശദീകരണം നൽകുകയും ചെയ്തു. വിവാഹ സഹായം, വിദ്യാഭ്യാസ സഹായം, വിധവമാർക്കുള്ള സഹായം, ചികിത്സാസഹായം ഉൾപ്പെടെ അടങ്ങിയ പത്ത്ഇനപ്രവർത്തന പദ്ധതികളാണ് ചാരിറ്റി ബോർഡ് ഈ പ്രവർത്തനവർഷം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നത്. ചാരിറ്റി ബോർഡ് പ്രവർത്തന ഫണ്ട് ചാരിറ്റി ബോർഡ് മെമ്പേഴ്സ് ആയിരിക്കുന്ന പാസ്റ്റർ സാം.ജി.ജോൺ, പാസ്റ്റർ ഷാജി മർക്കോസ്, പാസ്റ്റർ ഉമ്മൻ ജോർജ് എന്നിവരിൽ നിന്നും ഐപിസി സ്റ്റേറ്റ് ട്രഷറർ പി എം ഫിലിപ്പ് സ്വീകരിക്കുകയും കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡ് ട്രഷറർ ബ്രദർ കൊച്ചുമോൻ കൊട്ടാരക്കരയ്ക്ക് കൈമാറുകയും തുടന്ന് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുകയും ചെയ്തു.

പാസ്റ്റർ ബേബി വർഗ്ഗീസ് (യൂ.എസ്.എ.), പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ വർഗീസ് മത്തായി, ഫിന്നി പി മാത്യു എന്നിവർ സന്ദേശങ്ങളും ആശംസകളും അറിയിച്ചു. വിവിധ സെന്റർ പാസ്റ്റേഴ്സ്, സ്റ്റേറ്റ്, ജനറൽ കൗൺസിൽ മെമ്പേഴ്സ്, വിവിധ ബോർഡ് എക്സിക്യൂട്ടീവ്സ്, സഹോദരി സമാജം, സൺഡേ സ്കൂൾ&പി. വൈ. പി. എ എക്സിക്യൂട്ടീവ്സ് തുടങ്ങിയവർ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും, പാസ്റ്റർ ജോസമോൻ ജോർജ് ചാരിറ്റി ബോർഡിനു വേണ്ടി കൃതജ്ഞത അറിയിക്കുകയും ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0