ഐപിസി കേരള സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡ് പ്രവർത്തന ഉത്ഘാടനം ഡിസംബർ 4ന്
IPC Kerala State Coastal Mission Board ministry Inauguration on 4th December

ഐപിസി കേരള സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡ് പ്രവർത്തന ഉത്ഘാടനവും സഹായ വിതരണവും ഡിസംബർ 4ന്, ചെറിയ തുറ ഐ പി സി ബെഥേൽ ഹാളിൽ വെച്ച് നടത്തപ്പെടും . ഐ പി സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജിൻറെ അധ്യക്ഷതയിൽ നടക്കുന്ന മീറ്റിങ് ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് ഉത്‌ഘാടനം ചെയ്യും . ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ വചന സന്ദേശം നൽകും.