ഐ പി സി കുണ്ടറ സെൻ്റർ പി വൈ പി എ പ്രവർത്തന ഉദ്ഘാടനം

IPC Kundara Centre PYPA

Oct 17, 2024 - 08:17
Oct 17, 2024 - 08:20
 0
ഐ പി സി കുണ്ടറ സെൻ്റർ പി വൈ പി എ പ്രവർത്തന ഉദ്ഘാടനം

പി വൈ പി എ കുണ്ടറ സെന്റർ 2024-28 ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം, ഒക്ടോബർ 13, ഞായറാഴ്ച കലയപുരം TIM ക്രിസ്ത്യൻ കോളജിൽ വെച്ച് നടന്നു. പാസ്റ്റർ രാജൻ വർഗീസ് പ്രാർത്ഥിച്ച് യോഗം ആരംഭിച്ചു. പി വൈ പി എ സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. സെന്റർ ജോയിന്റ് സെക്രട്ടറി പാസ്റ്റർ കുഞ്ഞുമോൻ വർഗീസ് ഭാരവാഹികളെ പരിചയപ്പെടുത്തുകയും സെന്റർ മിനിസ്റ്റർ പാസ്റ്റർ പൊന്നച്ചൻ എബ്രഹാം പ്രാർത്ഥിച്ച് അനുഗ്രഹിക്കുകയും ചെയ്തു. പി വൈ പി എ സംസ്ഥാന അധ്യക്ഷൻ ഇവാ: ഷിബിൻ ജി ശാമുവേൽ വചന സന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ടി. അധ്യക്ഷനായിരുന്നു.

പ്രവർത്തന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സെൻ്റർ പി വൈ പി എ യുടെ സ്വപ്ന പദ്ധതിയായ ഹൃദയപൂർവ്വം സ്കോളർഷിപ്പ് (വിദ്യാഭ്യാസം ചെയ്യുന്ന 5 കുഞ്ഞുങ്ങൾക്ക് 10 മാസത്തേക്ക് എല്ലാ മാസവും സഹായം) പദ്ധതിയുടെ ഫണ്ട് ഉത്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഇവാ: മോൻസി പി. മാമ്മൻ നിർവ്വഹിച്ചു.


സെൻ്റർ പി വൈ പി എ പ്രവർത്തനങ്ങളെ പറ്റിയും പ്രോഗ്രാം തീയതികളും അറിയുവാൻ സാധിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ്, പി വൈ പി എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബ്രദർ ലിജോ സാമൂവൽ ലോഞ്ച് ചെയ്തു.  പി വൈ പി എ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം സെന്റർ പി വൈ പി എ മുഖപത്രമായ യുവധ്വനി പ്രകാശനം ചെയ്തു.

സെൻ്റർ പി വൈ പി എ യിൽ കഴിഞ്ഞ 10 വർഷം ട്രഷറർ, പബ്ലിസിറ്റി കൺവീനർ, കമ്മറ്റി അംഗം എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ച പ്രത്യാശ് ജോർജ്കുട്ടിക്ക് പി വൈ പി എ സെന്റർ കമ്മറ്റിയുടെ സ്നേഹാദരവ് കൊട്ടാരക്കര മേഖലാ പി വൈ പി എ ജോയിൻ്റ് സെക്രട്ടറി ബിബിൻ സാം വെട്ടിക്കൽ നൽകി.

അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിവരിക്കുന്ന പ്രവർത്തന പ്രാർത്ഥനാ കാർഡ് സംസ്ഥാന പി വൈ പി എ ട്രഷറർ ഷിബിൻ ഗിലയാദ് പ്രകാശനം ചെയ്തു. ഐ പി സി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡ്‌ സെക്രട്ടറി റോബിൻ ആർ ആർ, കൊട്ടാരക്കര മേഖലാ പി വൈ പി എ പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ, സെന്റർ ട്രഷറർ ഇവാ: ജോൺസൺ പി കെ, സൺ‌ഡേസ്കൂൾസ് അസോസിയേഷൻ ട്രഷറർ ഇവാ: സാബു ജോർജ്, വിമൻസ് ഫെല്ലോഷിപ്പ് പ്രസിഡന്റ്‌ സിസ്റ്റർ ജോളി ഷിജു, TIM ക്രിസ്ത്യൻ കോളജ് പ്രതിനിധി ഇവാ: സിലു എന്നിവർ ആശംസകൾ അറിയിച്ചു. ഗിലയാദ് മ്യൂസിക് ബാൻഡ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പാസ്റ്റർ ശിക്ഷിക്കപ്പെട്ടു

ഐ.പി.സി ഭൂട്ടാൻ റീജിയൻ വാർഷിക കൺവെൻഷന് അനുഗ്രഹീത തുടക്കം