ഐ.പി.സി. കുറവിലങ്ങാട് സെന്റർ കൺവെൻഷൻ ഫെബ്രു: 2 മുതൽ 5 വരെ
IPC Kuruvilangad Centre Convention
ഐ.പി.സി. കുറവിലങ്ങാട് സെന്ററിന്റെ ആഭിമുഖ്യത്തിൽ 12-ാമത്തെ സെന്റർ കൺവെൻഷൻ ഫെബ്രു: 2 മുതൽ 5 വരെ കോതനല്ലൂർ ജംഗ്ഷൻ അയിത്തിൽ ഗ്രൗണ്ടിൽ നടക്കും. മിഷൻ സമ്മേളനം. ഉപവാസ പ്രാർത്ഥന വാർഷിക മാസ യോഗം, സണ്ടേസ്കൂൾ, പി വൈ പി എ, സംയുക്ത വാർഷികം, സോദരി സമാജം, സെമിനാർ തുടങ്ങിയവ കൺവെൻഷനോടനുബന്ധിച്ച് നടക്കും.
പാസ്റ്ററന്മാരായ സാം ജോർജ്ജ്, എബ്രഹാം ജോർജ്ജ് . ഒ എം രാജുക്കുട്ടി . ലാസർ വിമാത്യു .പി.എ.മാത്യു, ജോൺ എസ് മരത്തിനാൽ കെ.കെ.ജയിംസ്. സുനിൽ വേട്ടമല. ഡോ: ജോർജ്ജ് മാത്യു യു എസ് എ . ബ്രദർ . വർക്കി എബ്രഹാം കാച്ചാടത്ത് , സിസ്റ്റർ ഏലീയാമ്മ തോമസ് എന്നിവർ വചനം പ്രസംഗിക്കും. സെന്റർ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും. സമാപന ദിനത്തിൽ സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രുഷയും നടക്കും