ഐപിസി മംഗളൂരു തീരദേശ സെന്റർ കൺവെൻഷൻ ഏപ്രിൽ 20 മുതൽ

IPC Mangaluru coastal centre convention

Apr 11, 2023 - 16:28
 0

ഐപിസി മംഗളൂരു തീരദേശ സെന്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 20 വ്യാഴം മുതൽ 22 ശനി വരെ മംഗളൂരു ഐപിസി ശാലോം ഹാളിൽ നടക്കും. 

തീരദേശ സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ കർണാടക ഐപിസി പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്. ജോസഫ് , പാസ്റ്റർ ഷാജി യോഹന്നാൻ (കേരള),സെന്റർ പാസ്റ്റർ പാസ്റ്റർ ഷാജി ജോസഫ് എന്നിവർ ദൈവവചനം പ്രസംഗിക്കും. കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും. കൺവൻഷനിൽ പകൽ യോഗങ്ങൾ , യുവജന സമ്മേളനം, സഹോദരീ സമാജം വാർഷികം എന്നിവയും നടക്കും.  

ജനറൽ കൺവീനറായി പാസ്റ്റർ വിജു ഐ.മാത്യു, സെൻറർ സെക്രട്ടറി പാസ്റ്റർ ലിജോ പാപ്പൻ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോബ് ജോൺ എന്നിവർ പ്രവർത്തിക്കുന്നു

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0