ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെയും കൊഴുവല്ലൂർ ഏബനേസർ സഭയുടെയും ആഭിമുഖ്യത്തിൽ ഡിസ്ട്രിക്ട് കൺവൻഷൻ ‘ഉണർവ്വ് 2024’
ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെയും കൊഴുവല്ലൂർ ഏബനേസർ സഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസ്ട്രിക്ട് കൺവൻഷൻ - ‘ഉണർവ്വ് 2024’ കൊഴുവല്ലൂർ പോസ്റ്റ് ഓഫീസിന് സമീപം ഏബനേസർ നഗറിൽ വെച്ച് 2024 ജനുവരി 4 മുതൽ 7 വരെ തീയതികളിൽ നടത്തപ്പെടുന്നു. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ബേബി വർഗീസ് പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർ തോമസ് ഫിലിപ്പ് (ഡിസ്ട്രിക്ട് മിനിസ്റ്റർ), പാസ്റ്റർ അരുൾ തോമസ് (ഡൽഹി), പാസ്റ്റർ ടിനു ജോർജ് (കൊട്ടാരക്കര), പാസ്റ്റർ തോമസ് എബ്രഹാം (ഓസ്ട്രേലിയ) എന്നിവർ വചനം പ്രസംഗിക്കും.
ബഹുമാനപെട്ട കേരള സാംസ്‌കാരിക- ഫിഷറിസ് വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ സമാപന സമ്മേളനത്തിൽ മുഖ്യ അഥിതി ആയി പങ്കെടുക്കും. പാസ്റ്റർ ലോർഡ്സൺ ആന്റണി, .ഇമ്മാനുവേൽ കെ.ബി, സ്റ്റാൻലി ഷാജൻ( യു.കെ) എന്നിവരോടൊപ്പം ഡിസ്ട്രിക്ട് ക്വയർ സംഗീത ശുശ്രൂഷയും ആരാധനയും നയിക്കും. വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെയും വെള്ളി ശനി രാവിലെ 10 മുതൽ 1 വരെയും യോഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച രാവിലെ 8.30 മുതൽ 12 വരെ സംയുക്ത ആരാധനയും കർത്തൃമേശയോടും കൂടി കൺവെൻഷൻ സമാപിക്കുന്നതാണ്.
കൂടുതൽ\വിവരങ്ങൾക്ക് : 9048654671, 9947310068, 7012938442
Register free christianworldmatrimony.com