ഐ.പി.സി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസ്: രജിസ്ട്രേഷൻ കിക്കോഫും സംഗീത സായാഹ്നവും നവംബർ 15-ന് ഡാളസിൽ

IPC North American Family Conference: Registration Kickoff and Musical Evening in Dallas on November 15

Oct 27, 2026 - 16:20
 0
ഐ.പി.സി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസ്: രജിസ്ട്രേഷൻ കിക്കോഫും സംഗീത സായാഹ്നവും നവംബർ 15-ന് ഡാളസിൽ

ഡാളസ്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസിന്റെ (IPCNAFC) രജിസ്ട്രേഷൻ കിക്കോഫും ആത്മീയ സംഗീത സായാഹ്നവും 2026 നവംബർ 15 ഞായറാഴ്ച വൈകിട്ട് 5:30-ന് ഡാളസിലെ ഫിലാഡൽഫിയ പെന്തക്കോസ്തൽ ചർച്ചിൽ (7200 Rowlett Rd, Rowlett, TX 75089) വെച്ച് നടക്കും.

പ്രശസ്ത കൺവെൻഷൻ പ്രഭാഷകനും ഐ.പി.സി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ കെ. ജോയി (ഡാളസ്) ചടങ്ങിൽ മുഖ്യ വചനസന്ദേശം നൽകും. ബ്രദർ ജിനു വർഗീസും വർഷിപ്പ് ടീമും ഗാനശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഡാളസിലെയും പരിസര പ്രദേശങ്ങളിലെയും ഐ.പി.സി സഭാ ശുശ്രൂഷകരും പ്രതിനിധികളും പങ്കടുക്കുന്ന ചടങ്ങിൽ നാഷണൽ പ്രതിനിധി ബ്രദർ ജോൺ വർഗീസ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. നാഷണൽ കൺവീനർ പാസ്റ്റർ റോയ് വാകത്താനം, നാഷണൽ സെക്രട്ടറി ബ്രദർ രാജൻ ആര്യപ്പള്ളിൽ, നാഷണൽ ട്രഷറർ ബ്രദർ സാക്ക് ചെറിയാൻ, നാഷണൽ യൂത്ത് കോർഡിനേറ്റർ ബ്രദർ ജോമി ജോർജ്, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ കൊച്ചുമോൾ ജെയിംസ് എന്നിവർ കോൺഫറൻസിന്റെ വിശദാംശങ്ങൾ പങ്കുവെക്കും.

21-ാമത് ഐ.പി.സി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസ് 2027 ജൂലൈ 1 മുതൽ 4 വരെ ഫ്ലോറിഡയിലെ ഓർലാന്റോയിൽ ഡിസ്നി വേൾഡിന് സമീപമുള്ള ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ (1751 Hotel Plaza Blvd, Lake Buena Vista, Orlando, FL 32830) വെച്ചാണ് സംഘടിപ്പിക്കുന്നത്.

രജിസ്ട്രേഷൻ കിക്കോഫ് യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0