ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ 2024-2025 വർഷത്തെ, ആത്മീയ പ്രവർത്തന ഉദ്ഘാടനവും ത്രിദിന ഉപവാസ പ്രാർത്ഥനയും

Jul 23, 2024 - 08:15
Jul 23, 2024 - 08:16
 0

ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ 2024-2025 വർഷത്തെ, ആത്മീയ പ്രവർത്തന ഉദ്ഘാടനവും ത്രിദിന ഉപവാസ പ്രാർത്ഥനയും 2024 ജൂലൈ മാസം 25,26,27 തീയതികളിൽ IPC ഫിലദൽഫിയ മാമണ സഭയിൽ വെച്ച് സെന്റർ ഇവാഞ്ചലിസം ബോർഡുമായി ചേർന്നും മറ്റ് എല്ലാ പുത്രിയാ സംഘടനകളുടെ സഹകരണത്തോടും കൂടെ നടത്തപ്പെടുന്നു. 

ജൂലൈ 25 ന് രാവിലെ 10: 30 ന് സെന്റർ മിനിസ്റ്റർ പാ. എം. വി. മത്തായി പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്ന ഉപവാസ പ്രാർത്ഥനയിൽ സെന്ററിലെ  ശുശ്രൂഷകന്മാർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം കൊടുക്കുകയും വചന ശുശ്രൂഷ നിർവഹിക്കുകയും ചെയ്യും.   സെന്റർ ക്വയർ ആത്മീയ ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്ന യോഗങ്ങൾ  ദിനവും രാവിലെ 10:30 മുതൽ 1:00 മണിവരെയും  വൈകിട്ട് 3:00 മുതൽ 5:00 വരെയും   രാത്രിയിൽ 7 :30 മുതൽ 9:00 മണിവരെയും ദൈവവചന ശുശ്രൂഷ,  ആത്മീയ ആരാധന,  മധ്യസ്ഥ പ്രാർത്ഥനകൾ  വിവിധ സെക്ഷനുകളായി  നടത്തപ്പെടും .
          
 സമാപന ദിനം  സെന്റർ പ്രസിഡന്റിന്റെ നേതൃത്വത്തിൽ  കത്തൃമേശയോടെ  ഉച്ചയ്ക്ക് 1:00 മണിക്ക് പ്രാർത്ഥനാ സമാപിക്കും.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0