ഐപിസി പാലക്കാട് സൗത്ത് സെൻ്റർ കൺവെൻഷൻ ഡിസം.20 മുതൽ
IPC Palakkad South Centre Convention

ഐപിസി പാലക്കാട് സൗത്ത് സെൻറ്റർ കൺവെൻഷൻ ഡിസം.20 മുതൽ22 വരെ ഐപിസി തച്ചമ്പാറ ഹെബ്രോൻ സഭാ ഗ്രൗണ്ടിൽ നടക്കും. സെൻറ്റർ മിനിസ്റ്റർ പാസ്റ്റർ കെ.യു ജോയി ഉൽഘാടനം ചെയ്യും.
പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി എന്നിവർ മുഖ്യ സന്ദേശം നൽകും. ശനി രാവിലെ 10 മുതൽ നടക്കുന്ന ഉണർവ് യോഗത്തിൽ പാസ്റ്റർ പി എബ്രഹാം പ്രസംഗിക്കും. ശനി ഉച്ചകഴിഞ്ഞ് നടക്കുന്ന സോദരി സമാജം മീറ്റിംങ്ങിൽ സിസ്റ്റർ ലിസ്സി വർഗ്ഗീസ് പ്രസംഗിക്കും.
ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ മാത്യു തോമസ് (തൃശൂർ ഈസ്റ്റ് സെൻറ്റർ മിനിസ്റ്റർ) പ്രസംഗിക്കും.