ഐപിസി പാമ്പാടി സെന്റർ കൺവെൻഷൻ ജനു. 25 മുതൽ
ഐപിസി പാമ്പാടി സെന്റർ 55-ാമത് വാർഷിക കൺവെൻഷൻ ജനു. 25 മുതൽ 28 വരെ പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ നടത്തപ്പെടും . സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനം ചെയ്യുന്ന കോൺവെൻഷനിൽ പാസ്റ്റമ്മാരായ കെ.സി തോമസ് (ഐപിസി സംസ്ഥാന പ്രസിഡന്റ്), ഷാജി ദാനിയേൽ (പ്രസിഡന്റ് ഐപിസി ഡൽഹി സ്റ്റേറ്റ്), വിൽസൺ വർക്കി (ഹ്യൂസ്റ്റൺ), കെ.ഒ തോമസ് (തൃശൂർ), അനീഷ് കാവാലം, ഷിബിൻ ജി ശമുവേൽ (പ്രസിഡന്റ് പിവൈപിഎ സ്റ്റേറ്റ്), അലക്സ് കൊണ്ടാഴി, സിസ്റ്റർ ജയമോൾ രാജു (സ്റ്റേറ്റ് സോദരി സമാജം സെക്രട്ടറി) തുടങ്ങിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും. തയ്വാസ് മ്യൂസിക് റാന്നി & സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും. പവർ കോൺഫറൻസ്, പുത്രിക സംഘടനകളുടെ വാർഷിക സമ്മേളങ്ങൾ, സുവിശേഷ യോഗങ്ങൾ, സംയുക്ത ആരാധന തുടങ്ങിയവ ഉണ്ടായിരിക്കും.