ഐപിസി പ്രെയർ സെൻ്റർ ഒരുക്കുന്ന കരിസ്മ ക്രൂസേഡ് 28 മുതൽ ഫെബ്രുവരി 4 വരെ

Jan 26, 2024 - 11:28
Jan 26, 2024 - 11:31
 0

ഐപിസി പ്രെയർ സെൻ്റർ ഒരുക്കുന്ന കരിസ്മ ക്രൂസേഡ് 28 മുതൽ ഫെബ്രുവരി 4 വരെ മഞ്ഞാടി പ്രെയർ സെൻ്റർ സ്റ്റേഡിയത്തിൽ നടക്കും.സഭാ പ്രസിഡൻ്റ് പാസ്റ്റർ രാജു പൂവക്കാല ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ രാവിലെ 10നും വൈകിട്ട് 6നും സുവിശേഷയോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ് കൊല്ലം, രഞ്ചിത്ത് കോട്ടയം, ഷാജി എം.പോൾ, തോമസ് മാമൻ, അനീഷ് തോമസ്, ഷിജു തിരുവനന്തപുരം, പ്രിൻസ് തോമസ്, രാജേഷ് ഏലപ്പാറ, ഫെയ്ത്ത് ബ്ലസൻ, അരുൾ തോമസ് ഡൽഹി, സാം മാത്യു, കെ.സി.ജോൺ എന്നിവർ വചന പ്രഭാഷണം നടത്തും. പ്രാർത്ഥന, ആരാധന, കൗൺസിലിങ്ങ്, രോഗശാന്തി എന്നിവ വിവിധ സെഷനുകളിൽ ഉണ്ടാകും. പ്രെയർ സെൻ്റർ വോയ്സ് ഗാനശുശ്രൂഷ നടത്തും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0