ഐപിസി റാന്നി വെസ്റ്റ് സെൻറർ ശതാബ്‌ദി കൺവെൻഷൻ ഫെബ്രുവരി 14 മുതൽ

IPC Ranni West Centre Centenary Convention

Feb 13, 2024 - 07:48
 0

ഐപിസി(IPC) റാന്നി വെസ്റ്റ് സെൻറർ 100-ാമത് കൺവെൻഷൻ ഫെബ്രു. 14 മുതൽ 18 വരെ റാന്നി മാമുക്ക് മർത്തോമ ഹോസ്പിറ്റലിൽ സമീപമുള്ള കാച്ചാണത്ത്  ഗ്രൗണ്ടിൽ വെച്ച് നടക്കും. സെൻറർ ശുശ്രൂഷകൻ പാസ്റ്റർ സി.സി എബ്രഹാം ഉദ്ഘാടനം നിർവഹിക്കുന്ന കൺവെൻഷനിൽ  പാസ്റ്റർമാരായ കെ.സി. തോമസ്, തോമസ് ഫിലിപ്പ്, കെ.ജെ തോമസ്, വർഗീസ് എബ്രഹാം, വർക്കി എബ്രഹാം കാച്ചണത്ത് എന്നിവർ പ്രസംഗിക്കും. ഹീലിംഗ് മെലഡീസ് നിരണം സംഗീത ശുശ്രൂഷ നിർവഹിക്കും. ദിവസവും വൈകിട്ട് 6 മുതൽ പൊതുയോഗം ഉണ്ടായിരിക്കും. കൺവെൻഷനോട് അനുബന്ധിച്ച് സോദരി സമാജം,  ഉപവാസ പ്രാർത്ഥന, മാസയോഗം, പുത്രിക സംഘടനകളുടെ വാർഷികം എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച സംയുക്തരാധന സഭായോഗത്തോടുകൂടി കൺവെൻഷൻ സമാപിക്കും 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0