ഐ.പി.സി സണ്ടേസ്കൂൾ അസോസിയേഷൻ തിരുവനന്തപുരം മേഖല പ്രവർത്തന ഉദ്ഘാടനം 2024 മാർച്ച് 2 ന്
IPC Sunday School Association Thiruvananthapuram region
ഐ.പി.സി സണ്ടേസ്കൂൾ അസോസിയേഷൻ തിരുവനന്തപുരം മേഖല പ്രവർത്തന ഉദ്ഘാടനം 2024 മാർച്ച് 2 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ ഐ.പി.സി നാലാഞ്ചിറ ജയോത്സവം വർഷിപ്പ് സെൻ്ററിൽ വെച്ചു നടക്കും. സ്റ്റേറ്റ് സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ഉത്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ ഐ.പി.സി. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി തോമസ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവർ മുഖ്യസന്ദേശം നൽകും. 2023 താലന്തു മത്സര വിജയികൾക്ക് സമ്മാനദാനം, 50 വർഷങ്ങളായി സണ്ടേസ്കൂൾ അദ്ധ്യാപകരായി തുടരുന്നവർക്ക് ആദരവ് എന്നിവ നടക്കും. മേഖല ഭാരവാഹികൾ യോഗത്തിന് നേതൃത്വം നൽകും.