ഐപിസി തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍ ജനുവരി 12 മുതല്‍

IPC Thiruvalla Centre Convention from 12th January 2023

Jan 4, 2023 - 15:57
 0
ഐപിസി തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍ ജനുവരി 12 മുതല്‍

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍ 2023 ജനുവരി 12 മുതല്‍ 15 വരെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.

12ന് 6 മണിക്ക് സഭയുടെ സീനിയര്‍ മിനിസ്റ്ററും സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഡോ. കെ.സി. ജോണ്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ചാക്കോ ജോണ്‍ അധ്യക്ഷത വഹിക്കും. സഭാ ജനറല്‍ പ്രസ്ബിറ്റര്‍ പാസ്റ്റര്‍ തോമസ് ഫിലിപ്പ് വെണ്‍മണി വചനപ്രഘോഷണം നടത്തും.


പൊതുയോഗങ്ങളില്‍ പാസ്റ്റര്‍മാരായ സാം മാത്യു, ജോയി പാറയ്ക്കല്‍, റെജി ശാസ്താംകോട്ട, ഷിബു തോമസ് ഒക്കലഹോമ, പി.സി. ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും. ബ്ലെസന്‍ മേമന, ഷാരോണ്‍ ഷാജി, കൊച്ചുമോന്‍ അടൂര്‍, ഷിജിന്‍ ഷാ എന്നിവര്‍ ഗാനശുശ്രൂഷ സെന്റര്‍ ക്വയറിനോട് ചേര്‍ന്ന് നടത്തും.


13ന് 10ന് സംയുക്ത ഉപവാസപ്രാര്‍ത്ഥന, 14ന് 10ന് സെന്റര്‍ മാസയോഗം, 2.30ന് സണ്‍ഡേസ്‌കൂള്‍- പിവൈപിഎ വാര്‍ഷീക സമ്മേളനം എന്നിവ നടക്കും. 15ന് 8ന് സംയുക്ത സഭായോഗവും കര്‍ത്തൃമേശയും സമാപന സമ്മേളനവും നടക്കും. സീനിയര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ രാജു പൂവക്കാല അധ്യക്ഷത വഹിക്കും. പാസറ്റര്‍ ഡോ. കെ.സി.ജോണ്‍ സമാപന സന്ദേശം നല്‍കുമെന്ന് സെക്രട്ടറി പാസ്റ്റര്‍ അജു അലക്‌സ്, മീഡിയ കണ്‍വീനര്‍ ജോജി ഐപ്പ് മാത്യൂസ് എന്നിവര്‍ അറിയിച്ചു.