ഇന്ത്യ പെന്തക്കോസ്തു ദൈവസഭ വടക്കഞ്ചേരി സെൻറർ 38 മത് വാർഷിക കൺവെൻഷൻ 2025 ജനുവരി 30 മുതൽ
IPC Vadakkanchery Centre Convention
വടക്കഞ്ചേരി: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ വടക്കഞ്ചേരി സെൻറർ 38 മത് വാർഷിക കൺവെൻഷൻ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ വടക്കഞ്ചേരി പ്രിയദർശിനി ബസ് സ്റ്റാൻഡിനടുത്തുള്ള നാട്ടരങ്ങ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും. സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഡാനിയേൽ കൊന്നു നിൽക്കുന്നിൽ, എബി എബ്രഹാം, ജോ തോമസ് എന്നിവർ പ്രസംഗിക്കുന്നതാണ്. വെള്ളി ശനി ദിവസങ്ങളിൽ പകൽ യോഗവും ഞായർ സംയുക്ത ആരാധനയും ഉച്ചയ്ക്കുശേഷം പി വൈ പി എ സൺഡേ സ്കൂൾ വുമൺ ഫെലോഷിപ്പ് സംയുക്ത വാർഷികം നടക്കുന്നതാണ് .ജസ്വിൻ & ജെയ്സൺ എന്നിവരുടെ നേതൃത്വത്തിൽ ഗാനശ്രൂഷകൾ നടത്തപ്പെടുന്നതാണ്. സെൻ്റെർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ കൺവെൻഷന് നേതൃത്വം നൽകുന്നു.
വാർത്ത എബ്രഹാം വടക്കേത്ത്.
What's Your Reaction?






