വീടില്ലാത്ത കുടുംബത്തിന് കൈത്താങ്ങായി ഐപിസി വടക്കഞ്ചേരി സെൻറർ പി വൈ പി എ

May 7, 2024 - 17:22
May 23, 2024 - 10:32
 0

വടക്കഞ്ചേരി ഇന്ത്യ പെന്തക്കോസ് ദൈവസഭ വടക്കഞ്ചേരി സെൻറർ പിവൈപിഎ(PYPA) യുടെ ആഭിമുഖ്യത്തിൽ സെൻററിലുള്ള  ഒരു കുടുംബത്തിന് വീട് വെച്ച് നൽകി ഗവൺമെന്റിന്റെയും വിവിധ സന്നദ്ധ സംഘടനകളിലും വർഷങ്ങളായി അപേക്ഷ നൽകുകയും സാങ്കേതിക കാരണങ്ങളാൽ വീട് ലഭിക്കാതിരിക്കുകയും ചെയ്ത ഒരു കുടുംബത്തിന് പിവൈപിഎ(PYPA) വടക്കഞ്ചേരി സെൻറർ പ്രസിഡണ്ട് പാസ്റ്റർ നോബി തങ്കച്ചന്റെ യും കമ്മിറ്റി അംഗങ്ങളുടെയും ശ്രമഫലമായി മനോഹരമായ ഒരു വീട് വെച്ച് നൽകി ഭവനത്തിന്റെ പ്രതിഷ്ഠ സെൻററിലെ ദൈവദാസൻമാരുടെയും ദൈവ മക്കളുടെയും പിവൈപിഎ(PYPA) അംഗങ്ങളുടെയും സാന്നിധ്യത്തിൽ സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് നിർവഹിച്ചു സെൻറർ പിവൈപിഎ(PYPA)  പ്രസിഡണ്ട് പാസ്റ്റർ നോബി തങ്കച്ചൻ   പിവൈപിഎ(PYPA)  സെക്രട്ടറി ജസ്റ്റസ് മാത്യു ജോയിൻ സെക്രട്ടറി സുബിൻ ജേക്കബ് ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ എബ്രഹാം വടക്കേത്ത്മറ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് നിർമണ പ്രവർത്തനത്തിന് നേതൃത്വം നൽകി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0