ഐപിസി സോദരി സമാജം: പാലക്കാട് സോൺ പ്രവർത്തന ഉദ്ഘാടനം സെപ്. 24 ന്

Sep 21, 2022 - 19:30
 0
ഐപിസി സോദരി സമാജം: പാലക്കാട് സോൺ പ്രവർത്തന ഉദ്ഘാടനം സെപ്. 24 ന്

ഐ പി സി സോദരി സമാജം പാലക്കാട് സോൺ പ്രവർത്തന ഉദ്ഘാടനം സെപ്. 24 ന് രാവിലെ 10ന് ഐപിസി നെന്മാറ പേഴുംപാറ സഭാഹാളിൽ നടക്കും. പാസ്റ്റർ എം.വി.മത്തായി (പ്രസിഡൻ്റ്, പാലക്കാട് നോർത്ത് സെൻ്റർ) ഉദ്ഘാടനം ചെയ്യും. ഐ പി സി വടക്കഞ്ചേരി സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് വർഗീസ് മുഖ്യ പ്രസംഗം നടത്തും. ഭാരവാഹികളായ മോൻസി മത്തായി ( പ്രസിഡൻ്റ്), ഡെയ്സി ബിനു ജോൺ (സെക്രട്ടറി), എലിസബത്ത് ബിജു (ട്രഷറാർ) എന്നിവർ നേതൃത്വം നല്കും.