കർണാടക: ഹിന്ദു കുടുംബത്തെ മതം പ്രേരിപ്പിച്ചെന്ന കുറ്റത്തിന് പാസ്റ്റർ അറസ്റ്റിൽ

May 1, 2022 - 00:21
May 1, 2022 - 00:58
 0

കുട്ടിയുടെ രോഗം ഭേദമാക്കാനെന്ന വ്യാജേന ഹിന്ദു കുടുംബത്തെ ക്രിസ്ത്യാനികളാക്കി മതം മാറ്റാൻ ശ്രമിചെന്ന പരാതിയിൽ പാസ്റ്ററെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യൻ മതം സ്വീകരിച്ചാൽ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാകൂവെന്നും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ വീട്ടിൽ നിന്ന് മാറ്റണമെന്നും പാസ്റ്റർ കുടുംബത്തോട് പറഞ്ഞതായി പരാതിയിൽ പറയുന്നു .
കർണ്ണാടകയിലെ ബൊമ്മനക്കാട്ടെ ഹിന്ദുകുടുംബത്തിലെ മൂന്ന് വയസ്സുള്ള കുട്ടിക്ക് പല ഡോക്ടർമാരെയും സന്ദർശിച്ചിട്ടും ഭേദമാക്കാനാകാത്ത രോഗമാണ്. 34 കാരനായ മധു എന്ന പാസ്റ്ററാണ് ഇതറിഞ്ഞ് അവരുടെ സാഹചര്യം മുതലെടുത്ത്  ഹിന്ദു ധർമ്മം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിക്കാൻ അദ്ദേഹം കുടുംബത്തെ ഉപദേശിച്ചതെന്നു പരാതിയിൽ സൂചിപ്പിക്കുന്നു 
അദേഹം  അവർക്ക് ക്രിസ്ത്യൻ സാഹിത്യങ്ങൾ നൽകുകയും അവരുടെ വീട്ടിലെ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ വലിച്ചെറിയാൻ ആവശ്യപ്പെടുകയും ചെയ്തതായും  യേശുക്രിസ്തുവിനോട് പ്രാർത്ഥിക്കാൻ  അവരോട് ആവശ്യപ്പെടുകയും അവരുടെ പ്രശ്‌നത്തിനുള്ള ഒരേയൊരു പരിഹാരമാണിതെന്നും അവരോട് പറഞ്ഞതായും, വിനോബനഗർ പോലീസിൽ  നാട്ടുകാർ പരാതിയിൽ പറയുന്നു . പരാതിപ്പെട്ടതിനെ തുടർന്ന് പാസ്റ്ററെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് അനധികൃതമായി കെട്ടിടം നിർമിച്ചതിനും പാസ്റ്റർ ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി സെക്ഷൻ 417 (വഞ്ചന), 295 (എ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.