കർണാടകയിലെ ക്രിസ്ത്യൻ പള്ളികളുടെ സർവേ താൽക്കാലികമായി നിർത്തി
ക്രിസ്ത്യൻ പള്ളികളുടെയും മിഷനറി സ്ഥാപനങ്ങളുടെയും സർവേ നടത്താനുള്ള നീക്കം കർണാടക സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. ഒക്ടോബർ 13-ന് പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി
ക്രിസ്ത്യൻ പള്ളികളുടെയും മിഷനറി സ്ഥാപനങ്ങളുടെയും സർവേ നടത്താനുള്ള നീക്കം കർണാടക സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. ഒക്ടോബർ 13-ന് പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സർവേ നടത്താൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാരോട് ആവശ്യപ്പെട്ടു. ബുധനാഴ്ച നടന്ന പാനലിൽ 20 അംഗങ്ങളിൽ അഞ്ച് പേർ മാത്രമാണ് ഹാജരായത്. ക്വാറം തികയാത്തതിനാൽ സർവേ നടപടികൾ അവസാനിപ്പിച്ചതായി അധികൃതർ പറഞ്ഞു. സമിതിയുടെ കാലാവധി നവംബർ 9 ന് അവസാനിക്കും. പിന്നീട് പുതിയ കമ്മിറ്റി നവംബർ പകുതിയോടെ നിയമസഭാ സ്പീക്കർ രൂപീകരിക്കും. സർവേയെ ചോദ്യം ചെയ്തു പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചതിനു പിന്നാലെയാണ് സർക്കാരിൻ്റെ പുതിയ തീരുമാനം. നിർബന്ധിത മതപരിവർത്തന കേസുകളും അനുമതിയില്ലാത്ത ദേവാലയങ്ങളുടെ എണ്ണവും കണ്ടെത്താനാണു നേരത്തെ സർവേ പ്രഖ്യാപിച്ചിരുന്നത്. സർക്കാരിൻ്റെ പുതിയ തീരുമാനം കർണാടകയിലെ ക്രൈസ്തവ സമൂഹത്തിന് ഇപ്പോൾ താൽക്കാലിക ആശ്വാസമായിരിക്കുകയാണ്.