കുന്നംകുളം സെന്റർ പി വൈപിഎ യുടെ ക്രിസ്ത്യൻ യൂത്ത് അപ്പോളജിസ്റ്റിക് സെമിനാർ സെപ്റ്റംബർ 8 മുതൽ
ഐ പി സി കുന്നംകുളം സെന്റർ പി വൈപിഎ യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8,9(വ്യാഴം വെള്ളി) തീയതികളിൽ ക്രിസ്ത്യൻ യൂത്ത് അപ്പോളജിസ്റ്റിക് സെമിനാർ പഴഞ്ഞി ‘ക്രസന്റ്’ ഓഡിറ്റോറിയത്തിൽ നടക്കും. “മെറ്റനോയ”(ദി സ്പിരിച്ചുൽ ട്രാൻസ്‌ഫോർമേഷൻ) എന്ന പേരിലുള്ള സെമിനാരിൽ ക്രൈസ്തവ അപ്പോളജിസ്റ്റ് ബ്രദർ അനിൽ കുമാർ വി. അയ്യപ്പൻ ക്ലാസുകൾ നയിക്കും. സെപ്. 8 ന് കുന്നംകുളം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സാം വർഗീസ് ഉദ്ഘടനം നിർവഹിക്കും. പ്രസിഡന്റ് സുവി. സാം സി.കെ, സെക്രട്ടറി ഷിജു പനയ്ക്കൽ, ഇവാൻസ് സി.വി. എന്നിവർ നേതൃത്വം നൽകും.
പ്രീ രജിസ്റ്ററേഷനായി 7034 166 501 ൽ ബന്ധപ്പെടുക
ക്രസന്റ് ഓഡിറ്റോറിയം ലൊക്കേഷൻ ലിങ്ക് https://maps.app.goo.gl/rDZwizFZULE1Xtx68