മലയാളി പെന്തെക്കൊസ്തൽ അസോസിയേഷൻ, യു.കെ: പ്രാർത്ഥനാ ദിനം ആഗസ്റ്റ്16 ന്

എം.പി.ഏ യു.കെയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ വിവിധ പട്ടണങ്ങളിൽ വെച്ച് നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമം ആഗസ്റ്റ് 16 ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെ ബെഥേൽ പെന്തെക്കൊസ്തൽ ചർച്ചിന്റെ ആഭിമുഖത്തിൽ പോർട്സ്‌മൗത്ത് പട്ടണത്തിൽ വെച്ചു നടക്കും. VENUE: WYMERING METHODIST CHURCH, 26 SIXTH AVENUE, COSHAM, PORTSMOUTH, PO6 3PD. എം.പി.ഏ യു.കെയുടെ പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം ചെയ്യും. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ഏരിയ കോർഡിനേറ്റർ ബ്രദർ ജോൺസൻ ബേബി മീറ്റിംഗിന്റെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ പി. സി സേവ്യർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യു (സെക്രട്ടറി) , പാസ്റ്റർ ബിജു ഡാനിയേൽ ( ജോയന്റ് സെക്രട്ടറി), പാസ്റ്റർ റോജി രാജു (ട്രഷറർ) എന്നിവരും മറ്റ് കർത്തൃദാസന്മാരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: ഏരിയ കോർഡിനേറ്റർ ബ്രദർ ജോൺസൻ ബേബി
What's Your Reaction?






