യുക്രൈനിലെ മിഷന്‍ പ്രവര്‍ത്തനം: പാസ്റ്റര്‍ക്ക് റഷ്യന്‍ സഭയുടെ സഹായം

യുക്രൈനിനെതിരായി റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ സകലവും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുന്ന നാട്ടുകാരുടെയിടയില്‍ മിഷണറി പ്രവര്‍ത്തനം നടത്തുന്ന യുക്രൈന്‍ പാസ്റ്റര്‍ക്ക് റഷ്യന്‍ സഭകളുടെ സഹായം. റഷ്യയുടെ ആക്രമണത്തില്‍ പിടിച്ചെടുത്ത കിഴക്കന്‍ പ്രവിശ്യയായ ഖെര്‍സണ്‍ നഗരത്തില്‍ സാഹസികമായി സുവിശേഷ പ്രവര്‍ത്തനം നടത്തിവരുന്ന ഒരു പാസ്റ്റര്‍ക്ക് സ്ളാവിക് ഗോസ്പല്‍ എന്ന അന്താരാഷ്ട്ര മിഷന്‍ സംഘടനയുടെ റഷ്യയിലെ തന്നെ സഭകളുടെ സഹായമാണ് നല്‍കുന്നത്

Aug 18, 2022 - 22:54
Nov 10, 2023 - 17:44
 0
യുക്രൈനിലെ മിഷന്‍ പ്രവര്‍ത്തനം: പാസ്റ്റര്‍ക്ക് റഷ്യന്‍ സഭയുടെ സഹായം

ഖെര്‍സണ്‍ ‍: യുക്രൈനിനെതിരായി റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ സകലവും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുന്ന നാട്ടുകാരുടെയിടയില്‍ മിഷണറി പ്രവര്‍ത്തനം നടത്തുന്ന യുക്രൈന്‍ പാസ്റ്റര്‍ക്ക് റഷ്യന്‍ സഭകളുടെ സഹായം.റഷ്യയുടെ ആക്രമണത്തില്‍ പിടിച്ചെടുത്ത കിഴക്കന്‍ പ്രവിശ്യയായ ഖെര്‍സണ്‍ നഗരത്തില്‍ സാഹസികമായി സുവിശേഷ പ്രവര്‍ത്തനം നടത്തിവരുന്ന ഒരു പാസ്റ്റര്‍ക്ക് സ്ളാവിക് ഗോസ്പല്‍ എന്ന അന്താരാഷ്ട്ര മിഷന്‍ സംഘടനയുടെ റഷ്യയിലെ തന്നെ സഭകളുടെ സഹായമാണ് നല്‍കുന്നത്.

യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സുവിശേഷകനെ സഹായിക്കണം എന്നത് ഞങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടു. ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരെ സാമ്പത്തികമായി സഹായിക്കണം എന്നത് അത്യാവശ്യമായിരിക്കുന്നു.ഞങ്ങള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നില്ല, പിന്തുണ ചെയ്യുന്നു. സുരക്ഷാ കാരണങ്ങളാല്‍ സുവിശേഷകന്റെ പേര് വെളിപ്പെടുത്തുവാന്‍ സാദ്ധ്യമല്ല. എസ്.ജി.എയുടെ എറിക് മോക് പറഞ്ഞു.

ആളുകള്‍ ചിന്നിച്ചിതറിയ പ്രദേശമാണ്. ശൂന്യമാക്കപ്പെട്ട സ്ഥലത്ത് ദൈവസഭ രൂപം പ്രാപിച്ച് വളരണം.പുതിയ വിശ്വാസികള്‍ വരണം. അതിനായി ഏവരും സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.