ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ദുബായ് ചർച്ചിന്റെ പ്രവർത്തനം ഉത്ഘാടനം ചെയ്തു

Mar 10, 2023 - 18:31
 0

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ദുബായ് ചർച്ചിന്റെ പ്രവർത്തന ഉത്ഘാടനം മാർച്ച് 5നു അൽ മുല്ല പ്ലാസയുടെ അടുത്തുള്ള സാമ റെസിഡൻസിയിൽ വച്ച് നടന്നു. പ്രസ്തുത യോഗത്തിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജി.സി.സി റീജിയൻ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം വി കുര്യൻ മുഖ്യ പ്രഭാഷണം നടത്തുകയും ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി ദൈവസഭയയുടെ പ്രവർത്തനോത്ഘാടനം പ്രാത്ഥിച്ചു നിർവഹിച്ചു.

പാസ്റ്റർ സ്റ്റീഫൻ ജേക്കബ് അബുദാബി, പാസ്റ്റർ ഡേവിസ്‌ കോട്ടയം എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഉമ്മ അൽ ഖുവൈൻ വർഷിപ് ടീം ആരാധനയ്ക്കു നേതൃത്വം നൽകി. ദുബായ് ചർച്ചിന്റെ ആത്മീയ പ്രവർത്തനങ്ങൾക്ക് പാസ്റ്റർ എബ്രഹാം കുര്യാക്കോസ് പാസ്റ്റർ സാം സാമുവേൽ, ഇവ. റോയി പി.എ എന്നിവർ നേതൃത്വം നൽകുന്നു. സമാ റെസിഡൻസ് ഹാൾ 8-ൽ, അൽ നാഹ്ദയിൽവെച്ച്‌ ആരാധന നടത്തപ്പെടുന്നു. എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 6:00pm-8:30pm വരെ ആരാധന ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0