NICOG: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനുവരി 10 മുതൽ ചിങ്ങവനത്ത്
New India Church of God General Convention 2023
ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 48 മത് ജനറൽ കൺവൻഷൻ 2024 ജനുവരി 10 ബുധൻ മുതൽ 14 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ , പാസ്റ്റർമാരായ ബിജു തമ്പി , റ്റി എം കുരുവിള, ബോബൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകും . പാസ്റ്ററുമാരായ ജെയിംസ് ജോർജ് ഉമ്മൻ, പാസ്റ്റർ ബാബു ചെറിയാൻ തുടങ്ങിയവർ പ്രസംഗിക്കും.
ലോർഡ്സൺ ആൻ്റെണി, ജോയൽ പടവത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കും. ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.
Register free christianworldmatrimony.com