ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനുവരി 8 മുതൽ

New India Church of God General Convention from 8th January 2025 onwards

Dec 27, 2024 - 11:53
 0
ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനുവരി 8 മുതൽ

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 49-ാമത് ജനറൽ കൺവെൻഷൻ 2025 ജനുവരി 8 മുതൽ 12 വരെ ചിങ്ങവനം ബെഥേസ്‌ദാ നഗറിൽ നടക്കും. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. എബ്രഹാം ഉത്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റേഴ്‌സ് ബിജു തമ്പി, എൻ. പീറ്റർ (പാറശ്ശാല), ജെസ്റ്റിൻ മോസസ്സ് (കന്യാകുമാരി), കുരുവിള റ്റി. എം, ബോബൻ തോമസ്, നുറുദ്ദീൻ മുള്ള, പ്രിൻസ് തോമസ്, അനീഷ് തോമസ്, ബിനു തമ്പി, സിസ്റ്റർ ജെസ്സി ജെയ്‌സൺ, ഡോ. ജിബി റാഫേൽ, ബ്രദർ ബിബിൻ മാത്യു തുടങ്ങിയവർ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും.  

  ലോർഡ്‌സൺ ആന്റണി, ഇമ്മാനുവൽ കെ. ബി, ജോയൽ പടവത്ത് തുടങ്ങിയവർ നേതൃത്വം നൽകുന്ന “ക്രൈസ്റ്റ് ഫോർ ഇന്ത്യാ” സിംഗേഴ്‌സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പവ്വർ കോൺഫറൻസ്, യൂത്ത് റിവൈവൽ മീറ്റിംഗ്, ലേഡീസ് മീറ്റിംഗ്, വൈ പി സി എ & സൺഡേസ്‌കൂൾ മീറ്റിംഗ്, മിഷൻ മീറ്റിംഗ്, സംയുക്ത ആരാധന എന്നിവ നടക്കും