നോർത്ത് അമേരിക്കൻ ശാരോൻ മലയാളി കോൺഫെറൻസിന് അനുഗ്രഹീത സമാപ്തി

Aug 2, 2023 - 02:37
 0

അമേരിക്കയിലും കാനഡയിലും ഉള്ള ശാരോൺ സഭകളുടെ സമ്മേളനമായ ഫാമിലി കോൺഫറൻസ് ജൂലൈ 27 മുതൽ 30 വരെ ഒക്കലഹോമയിൽ ഹിൽട്ടൺ ചാമ്പ്യൻ കൺവെൻഷൻ സെന്ററിൽ നടന്നു. കോൺഫറൻസിൽ റവ. ജോ തോമസ്, റവ. ഷിബു തോമസ്, റവ. ജോൺ തോമസ്, റവ. ജോഷ്വ ജോൺസ്, ഡോക്ടർ. ആനി ജോർജ്, സിസ്റ്റർ ബെറ്റ്സി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

സമാപന ദിവസമായ ഞായറാഴ്ച നടന്ന സംയുക്തരാധനയിൽ പാസ്റ്റർ ജോസഫ് ടി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ കെ.ടി. തോമസ് സങ്കീർത്തനം വായിച്ചു. പാസ്റ്റർ ഫിന്നി ജേക്കബ് കർത്തൃമേശ സന്ദേശം നൽകുകയും ഡോ. മാത്യു വർഗീസ് തിരുമേശ ശുശ്രൂഷ നിർവഹിക്കുകയും ചെയ്തു. പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ റവ. ബെൻസൻ മത്തായി എന്നിവർ വചനം ശുശ്രൂഷിച്ചു. പാസ്റ്റർ തേജസ് പി. തോമസ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ പി.വി. കുരുവിളയുടെ പ്രാർത്ഥന ആശീർവാദത്തോടെ 18-ാമത് കോൺഫറൻസിന് തിരശ്ശീല വീണു. തുടർന്നുള്ള ശാരോൻ ഫാമിലി കോൺഫെറൻസുകൾ രണ്ടു വർഷത്തിലൊരിക്കൽ നടത്താനും, 19-ാമത് 2025ൽ കോൺഫ്രൻസ് ഡാളസിൽ നടത്താനും സമ്മേളനത്തിൽ തീരുമാനിച്ചു. ശാരോൻ ഫെല്ലോഷിപ് സഭ നോർത്ത് അമേരിക്കൻ റീജിയൻ ഭാരവാഹികൾ വിവിധ സെക്ഷനുകളിൽ പ്രസംഗിച്ചു.

ലോഡ്സൺ ആന്റണിയും ടീമും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ ഫാമിലി കോൺഫറൻസ് എന്ന പ്രത്യേകതയും ഇത്തവണത്തെ കോൺഫ്രൻസിന് ഉണ്ടായിരുന്നു. നാഷണൽ കൺവീനർ റവ. ഡോക്ടർ മാത്യു വർഗീസ്, നാഷണൽ സെക്രട്ടറി റവ. തേജസ് തോമസ്, ജോയിൻ കൺവീനർ റവ. ഫിന്നി വർഗീസ്, ജോയിന്റ് സെക്രട്ടറി എലീസ് ഡാനിയൽ, നാഷണൽ ട്രഷറർ. ജോൺസൺ ഉമ്മൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകസമിതി കോൺഫറൻസിന് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0