"വൺ റുപ്പീ ചലഞ്ച്" ഒരു വേറിട്ട വരുമാന വർദ്ധിത പ്രോജക്ട് | IPC Welfare Board

One Rupee Challenge | IPC Welfare Board |

Dec 20, 2022 - 15:36
Jan 1, 2023 - 04:50
 0
"വൺ റുപ്പീ ചലഞ്ച്"  ഒരു വേറിട്ട വരുമാന വർദ്ധിത പ്രോജക്ട്  | IPC Welfare Board

പിസി കേരള സ്റ്റേറ്റിന് കീഴിലുള്ള സഭാ ശുശ്രൂഷകന്മാരുടെയും അർഹതപ്പെട്ട വിശ്വാസികളുടെയും ക്ഷേമ പ്രവർത്തനത്തിനായി സംസ്ഥാന ഭരണ സമിതിയ്ക്ക് കീഴിൽ പുതുതായി രൂപംകൊണ്ട ബോർഡാണ് ഐപിസി വെൽഫയർ ബോർഡ്. ഇൻഷുറൻസ് പദ്ധതികൾ, വൈദ്യസഹായങ്ങൾ, വിദ്യാഭ്യാസ സഹായങ്ങൾ, മറ്റിതര ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ വ്യത്യസ്തമായ വികസന പ്രവർത്തനങ്ങളാണ് ബോർഡ് ലക്ഷ്യം വയ്ക്കുന്നത്.

ഇത്തരം പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി വെൽഫയർ ബോർഡ് സ്വീകരിച്ച ഒരു മാർഗമാണ് ഇപ്പോൾ ജനശ്രദ്ധ നേടിയ “വൺ റുപ്പീ ചലഞ്ച്” പദ്ധതി. ബോർഡിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സജി മത്തായി കാതേട്ട് മുന്നോട്ടു വച്ച ആശയമാണ് “വൺ റുപ്പീ ചലഞ്ച്” എന്ന ഒരു വേറിട്ട വരുമാന വർദ്ധിത പ്രോജക്ട്. ആശയം സഭയുടെ സംസ്ഥാന സമിതി വളരെ താല്പര്യത്തോടെ സ്വീകരിക്കുകയും തങ്ങളുടെ ഭരണ കാലയളവിലെ 14 ഇന പരിപാടികളിൽ ഉൾപ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിൽ പീറ്റർ മാത്യു കല്ലൂരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്.

അടുത്ത മൂന്ന് വർഷം കേരളത്തിലെ എല്ലാ സഭകളിലും ഓരോ വിശ്വാസിയും എല്ലാ ഞായറാഴ്ചകളിലും ഓരോ രൂപ (വൺ റുപ്പീ) ഹാളിൽ പ്രത്യേകം സ്ഥാപിക്കപ്പെടുന്ന ബോക്സിൽ നിക്ഷേപിക്കുക. കൃത്യമായ ഇടവേളകളിൽ തുക ശേഖരിക്കുകയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. ലഭിക്കുന്ന തുക അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം.

സഭാ ജനങ്ങൾക്ക് വലിയ ഭാരം നൽകാതെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിന് വളരെ പിന്തുണയാണ് വിവിധ സഭകളിൽ നിന്നും നിലവിൽ ലഭിക്കുന്നത്. “പലതുള്ളി പെരുവെള്ളം” എന്ന ആശയം യാഥാർഥ്യമാകുന്ന ഈ പ്രോജക്ടിന് നിലവിൽ പല സെന്ററുകളും സഹകരിച്ചു കഴിഞ്ഞു. കൂടാതെ വിദേശ സഭകളേയും, ക്ഷേമ പ്രവർത്തനങ്ങൾക്ക് താൽപ്പരരായ ആളുകളയേയും ഉൾപ്പെടുത്തി വിവിധ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുക എന്നതും മുഖ്യ ലക്ഷ്യമാണ്.

പാസ്റ്റർ കെ.സി തോമസ്, പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ് വേങ്ങൂർ, പി.എം ഫിലിപ്പ് എന്നിവർ നേതൃത്വം നൽകുന്ന സഭയുടെ സംസ്ഥാന സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബോർഡിന്റെ സ്പോൺസർ ഡയറക്ടറായി വെസ്‌ലി മാത്യു ഡാളസ്, ചെയർമാനായി സജി മത്തായി കാതേട്ട്, വൈസ് ചെയർമാനായി ജോസ് ജോൺ കായംകുളം, സെക്രെട്ടറിയായി ബേസിൽ അറക്കപ്പടി, ജോയിന്റ് സെക്രെട്ടറിയായി പാസ്റ്റർ ബോബൻ ക്ളീറ്റസ്, ട്രഷററായി ജോബി എബ്രഹാം, സ്റ്റേറ്റ് കോർഡിനേറ്ററായി പാസ്റ്റർ ജോൺസൻ കുര്യൻ കമ്മിറ്റ അംഗമായി ജോർജ് തോമസ് വടക്കാഞ്ചേരി എന്നിവർ പ്രവർത്തിക്കുന്നു.

ഓരോ ജില്ലകളിലും കോർഡിനേറ്റർമാരെ നിയമിച്ചും, ജില്ലാ അടിസ്ഥാനത്തിൽ സെന്റർ ശുശ്രൂഷകന്മാരെയും ഭാരവാഹികളെയും ക്ഷണിച്ച് പദ്ധതി വിശദ്ധീകരണം നൽകിയും പ്രവർത്തനങ്ങൾ വിശാലമാക്കുവാനുള്ള ക്രമീകരണങ്ങൾ ബോർഡ് ചെയ്തു വരികയാണ്. ജനുവരി 30 നുള്ളിൽ കേരളത്തിലെ അർഹരായ എല്ലാ ശുശ്രൂഷകന്മാർക്കും ആക്സിഡന്റ് മെഡിക്കൽ ഇൻഷുറൻസ് പോളിസി നല്കാനുള്ള പദ്ധതിയും തയാറാക്കി വരുന്നതായി ഭാരവാഹികൾ പറഞ്ഞു.