ഐപിസി ഒറ്റശേഖരമംഗലം ഏരിയ കൺവെൻഷൻ ജനുവരി 13 മുതൽ

Ottashegharamangalam Area IPC Convention from 13th January 2023

Jan 9, 2023 - 16:44
Jan 9, 2023 - 17:31
 0

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒറ്റശേഖരമംഗലം ഏരിയ 10-ാമത് വാർഷിക കൺവെൻഷൻ   ജനുവരി 13 മുതൽ 15 വരെ ഒറ്റശേഖരമംഗലം  ഖാദി ബോർഡിന് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ നടക്കും. ഏരിയ കൺവീനർ  ഡോ. പി.എസ് പ്രിൻസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ബിജു മാത്യു ഇടമൺ, ബി. മോനച്ചൻ കായംകുളം, തോമസ് ജോർജ് പത്തനാപുരം, അജി ആൻറണി, റിജു ആർ. വി. എന്നിവർ പ്രസംഗിക്കും. 

ഏരിയ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ശനി രാവിലെ 10 മണി മുതൽ മാസ യോഗവും ശനി ഉച്ചയ്ക്ക് 2 മുതൽ പി വൈപിഎ സൺഡേസ്കൂൾ സംയുക്ത വാർഷികവും ഞായർ രാവിലെ 8.30 മുതൽ സംയുക്ത സഭ യോഗവും നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0