മല്ലപ്പള്ളി പി. വൈ. പി. എ. താലന്ത് പരിശോധന നടന്നു
സെന്റർ പി.വൈ. പി.എ താലന്തു പരിശോധന ഒക്ടോബർ 24ആം തീയതി നടന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി ചാക്കോ ഉദ്ഘാടനം ചെയ്ത താലന്ത് പരിശോധനയിൽ വിവിധ സഭകളിൽ നിന്നായി നൂറു കണക്കിന് യുവതീ യുവാക്കൾ പങ്കെടുത്തു.
മല്ലപ്പള്ളി സെന്റർ പി.വൈ. പി.എ (PYPA) താലന്തു പരിശോധന ഒക്ടോബർ 24ആം തീയതി നടന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി ചാക്കോ ഉദ്ഘാടനം ചെയ്ത താലന്ത് പരിശോധനയിൽ വിവിധ സഭകളിൽ നിന്നായി നൂറു കണക്കിന് യുവതീ യുവാക്കൾ പങ്കെടുത്തു. പങ്കാളിത്തം കൊണ്ടും മികച്ച പ്രകടനങ്ങൾ കൊണ്ടും താലന്ത് പരിശോധന ശ്രദ്ധേയമായിരുന്നു.
സെന്റർ തലത്തിൽ കണിച്ചുകുളം ഹോരേബ് 182 പോയിന്റുമായി ഒന്നാം സ്ഥാനത്തും , താബോർ കറികാട്ടൂർ 126 പോയിന്റുമായി രണ്ടാം സ്ഥാനത്തും, ഏബനേസർ പയ്യപ്പാടി 69 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തി.41 പോയിന്റുമായി സ്റ്റീഫൻ ഡേവിഡ് സാമുവേൽ (ഹോരേബ് കാണിച്ചുകുളം )വ്യക്തിഗത ചാമ്പ്യനായി. സെന്റർ വൈസ് പ്രസിഡന്റ് വർഗീസ് കുര്യന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ താലന്ത് പരിശോധന പര്യാവസാനിച്ചു.