പി.വൈ.പി.എ സംസ്ഥാന താലന്ത് പരിശോധന "മികവ് 2K23" ഡിസം. 9 നു

PYPA State Talent Test

Dec 7, 2023 - 16:42
 0
പി.വൈ.പി.എ സംസ്ഥാന താലന്ത് പരിശോധന "മികവ് 2K23" ഡിസം. 9 നു

പി.വൈ.പി.എ സംസ്ഥാന താലന്ത് പരിശോധന "മികവ് 2K23" ഡിസം. 9നു രാവിലെ 8 മുതൽ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ പി.എം. ഫിലിപ്പ് ഉത്‌ഘാടനം നിർവഹിക്കും.  പ്രസിഡന്റ് ഇവാ. ഷിബിൻ സാമുവേൽ അധ്യക്ഷത വഹിക്കും.

കേരളത്തിലെ 14 മേഖലകളിൽ നിന്നായി നൂറ്കണക്കിന് മത്സരാർഥികൾ പങ്കെടുക്കും. 5 വേദികളിലായി നടത്തപെടുന്ന "മികവ് 2K23" യിൽ പ്രാദേശിക, സെന്റർ, സോണൽ എന്നീ തലങ്ങളിൽ വിജയികളായവരുടെ കഴിവുകൾ മാറ്റുരയ്ക്കപ്പെടും. സംസ്ഥാന താലന്ത് കൺവീനറായി ജെറിൻ ജെയിംസ് വേങ്ങൂർ, ജോയിന്റ് താലന്ത് കൺവീനറായി പാസ്റ്റർ ഫിലിപ്സൺ മാത്യു എന്നിവർ പ്രവർത്തിക്കുന്നു.

സംസ്ഥാന ഭാരവാഹികളായ സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, ജോ. സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: +91 9961023437, +91 95398 54053

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL