കർണാടകയിൽ മലയാളി പാസ്റ്ററെയും ഭാര്യയെയും ആക്രമിച്ച ശേഷം അറസ്റ് ചെയ്തു

കർണാടകയിലെ കൊടഗ് ജില്ലയിലെ കുട്ട അതിർത്തിയിൽ മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റിൽ. പൂജെകൽ ഗ്രാമത്തിലാണ് സംഭവം. വയനാട് ജില്ലയിലെ തോൽപട്ടിയിൽ താമസിച്ച് സുവിശേഷ പ്രവർത്തനം ചെയ്തുവരുന്ന പാസ്റ്റർ കുരിയാക്കോസും ഭാര്യ സാലുവുമാണ് അറസ്റ്റിലായത്. മണികണ്ഠൻ എന്ന വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥന നടത്തിക്കൊണ്ടിരിക്കെ ഒരു സംഘം ബജ്റംഗ്ദൾ പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും ചേർന്ന് പ്രാർത്ഥന തടസപ്പെടുത്തുകയും പാസ്റ്ററെയും തന്റെ ഭാര്യയേയും തല്ലുകയും ചെയ്തു. ക്രൂരമായ മർദ്ദനത്തെ തുടർന്ന് പാസ്റ്ററെയും ഭാര്യ സാലുവിനെയും പോലീസിൽ ഏൽപ്പിച്ചു. പോലീസ് ഇവരുവരേയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് ചാർജ് ചെയ്ത് വിരാജ്പേട്ട സബ് ജയിലിൽ 7 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നു. ഇവരുടെ മോചനത്തിനായി പ്രാർത്ഥിച്ചാലും