ട്രംപിന്റെ വധശ്രമം മാസങ്ങള്‍ക്കു മുമ്പേ പ്രവചിച്ച പാസ്റ്റര്‍

Jul 22, 2024 - 10:12
 0

യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെ ശനിയാഴ്ച നടന്ന വധ ശ്രമത്തിനു മണിക്കൂറുകള്‍ക്കുശേഷം മൂന്നു മാസം മുമ്പ് പങ്കിട്ട പാസ്റ്റര്‍ ബ്രാന്‍ഡന്‍ ബിഗ്സിന്റെ പ്രവചന വീഡിയോ ക്ളിപ്പ് വൈറലായി.

ട്രംപിനു നേരെ നടന്ന വധശ്രമത്തിന്റെ സമാനമായി പാസ്റ്റര്‍ പ്രവചിച്ചതാണ് വളരെ കൃത്യതയോടെ നിരവധി ആളുകള്‍ എക്സില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. പെന്‍സില്‍ വാനിയായില്‍ നടന്ന തിരഞ്ഞെടുപ്പു റാലിക്കു നേരെ പ്രതി ഒന്നിലധികം തവണ വെടിയുതിര്‍ത്തപ്പോള്‍ ട്രംപിന്റെ വലതു ചെവിയുടെ മുകള്‍ ഭാഗത്ത് വെടിയേറ്റു.

2024 മാര്‍ച്ച് 15-ന് യുട്യൂബില്‍ പങ്കിട്ട ബ്രാന്‍ഡന്‍ ബിഗ്സിന്റെ പ്രവചന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. യു.എസില്‍ വരും നാളുകളില്‍ നടക്കാനിരിക്കുന്ന പല കാര്യങ്ങളും കര്‍ത്താവ് തന്നോടു പറഞ്ഞതായി ബിഗ്സിന്റെ പോസ്റ്റിലുണ്ട്. അദ്ദേഹത്തിന്റെ (ട്രംപിന്റെ) ജീവനു നേരെയുള്ള ഒരു വധ ശ്രമം ഞാന്‍ കണ്ടു.

ഈ ബുള്ളറ്റ് അദ്ദേഹത്തിന്റെ ചെവിയിലേക്ക് പറന്നു. അത് തലയോടു വരെ അടുത്തുവന്നു. അത് അദ്ദേഹത്തിന്റെ കര്‍ണപുടം തകര്‍ത്തു. ഈ സമയത്ത് അദ്ദേഹം മുട്ടുകുത്തി വീണു കര്‍ത്താവിനെ ആരാധിക്കുവാന്‍ തുടങ്ങി. ബിഗ്സ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

ഡോണാള്‍ഡ് ട്രംപ് യേശുവിനുവേണ്ടി ശരിക്കും ജ്വലിക്കുന്നതു ഞാന്‍ കണ്ടു. അദ്ദേഹം പ്രസിഡന്റു സ്ഥാനം നേടുന്നതും ഞാന്‍ കണ്ടു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റു തിരഞ്ഞെടുപ്പിനു ശേഷം യു.എസില്‍ സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്നും ബിഗ്സ് പ്രവചിച്ചിട്ടുണ്ട്. ഒരു വലിയ സാമ്പത്തിക തകര്‍ച്ച ഉടന്‍ വരുമെന്നു ഞാന്‍ കണ്ടു. അത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായിരിക്കുമെന്നു കര്‍ത്താവ് എന്നോടു പറഞ്ഞു. അദ്ദേഹം പ്രവചിച്ചു.

പിന്നീട് വീഡിയോയില്‍, ഓവല്‍ ഓഫീസില്‍ ട്രംപും അദ്ദേഹവും കര്‍ത്താവിനോടു നിലവിളിക്കുന്നതും സാമ്പത്തിക പ്രതിസന്ധി രാജ്യം തകര്‍ത്തതും കര്‍ത്താവിന്റെ അനുഗ്രഹങ്ങള്‍ അമേരിക്കയിലേക്ക് മടങ്ങുന്നതും താന്‍ കണ്ടതായും ബിഗ്സ് പറഞ്ഞു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0