Pastor. വി.എ. തമ്പിയുടെ സംസ്ക്കാരം ഇന്ന് (ആഗസ്റ്റ് 22 ) സഭാ ആസ്ഥാനമായ കോട്ടയം ചിങ്ങവനത്ത്

nicogglobal "തുരുമ്പടിച്ച് തീരുന്നതിനേക്കാൾ തേഞ്ഞു തീരുന്നതാണ് എനിക്ക് ഏറെ ഇഷ്ടം" | "I prefer to be worn out than to be rusted away" - #VAT #vathampy #nicogglobal @ypcaofficial #soldoutforchrist #maranatha #newindiachurchofgod #jesusiscomingsoon #onelifeliveitwell #completedtherace

SamSam
Aug 23, 2022 - 14:00
Sep 12, 2022 - 23:56
 0
Pastor. വി.എ. തമ്പിയുടെ സംസ്ക്കാരം ഇന്ന് (ആഗസ്റ്റ് 22 ) സഭാ ആസ്ഥാനമായ കോട്ടയം ചിങ്ങവനത്ത്

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റ് റവ. വി.എ. തമ്പിയുടെ (82) സംസ്ക്കാരം ഇന്ന് (ആഗസ്റ്റ് 22 ) . മൃതദേഹം 23 ചൊവ്വാഴ്ച രാവിലെ 8 മുതൽ സഭാ ആസ്ഥാനമായ ചിങ്ങവനം ബെഥേസ്ഥാ നഗറിൽ പൊതുദർശനത്തിനുവെയ്ക്കും. അവിടെ നടക്കുന്ന സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 3 മണിക്കുശേഷം ബെഥേസ്ഥാ നഗറിൽ സംസ്ക്കരിക്കും

സംസ്കാരശുശ്രൂഷയോട് ബന്ധപ്പെട്ട് ചിങ്ങവനം ഭാഗത്ത്‌ (23/08/22) ൽ ക്രമീകരിച്ചിരിക്കുന്ന ട്രാഫിക് നിയന്ത്രണങ്ങൾ  :-

  • ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചിങ്ങവനത്തു നിന്നും മൂലംകുളത്ത് പ്രവേശിച്ച് ചെറുവണ്ടികൾ മൂലംകുളത്ത് ആളുകളെ ഇറക്കി പോലീസ് /സെക്യൂരിറ്റി ഗാർഡുകൾ നിർദേശിക്കുന്ന സ്ഥലങ്ങളിൽ പാർക്ക്‌ ചെയ്യേണ്ടതാണ്.
  • വലിയ ബസ്, മിനി വാഹനങ്ങൾ ബെദേസ്ഥാ നഗർ കഴിഞ്ഞ് ആളുകളെ ഇറക്കി പരുത്തുംപാറയിൽ നിന്നും പുതുപ്പള്ളി റൂട്ടിൽ ഓട്ടക്കാഞ്ഞിരത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യേണ്ടതും തിരികെ ആളെടുക്കാൻ പരുത്തുംപാറ പന്നിമറ്റം -ചിങ്ങവനം റൂട്ടിലൂടെ ബെദേസ്ഥാ  നഗറിലെത്തി ആളുകളെ കയറ്റി വീണ്ടും പന്നിമറ്റം വഴി തിരികെ പോകേണ്ടതാണ്.
  • മല്ലപ്പള്ളി - ഞാലിയാകുഴി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും പരുത്തുംപാറ പന്നിമറ്റം ചിങ്ങവനം വഴി ബെദേസ്ഥാ നഗറിൽ പ്രവേശിക്കാവുന്നതാണ്.

"തുരുമ്പടിച്ച് തീരുന്നതിനേക്കാൾ തേഞ്ഞു തീരുന്നതാണ് എനിക്ക് ഏറെ ഇഷ്ടം" | "I prefer to be worn out than to be rusted away" - #VAT #vathampy #nicogglobal @ypcaofficial #soldoutforchrist #maranatha #newindiachurchofgod #jesusiscomingsoon #onelifeliveitwell #completedtherace