പാസ്‌റ്റർ വി.എ തമ്പി സഭാസ്ഥാപകൻ ആകുവാൻ കൃപ ലഭിച്ച കർത്തൃദാസൻ: സെന്റർ പാസ്‌റ്റർ ജേക്കബ് പോൾ (റ്റി.പി.എം കോട്ടയം സെന്റർ)

നല്ല പേർ സുഗന്ധ തൈലത്തക്കാളും നല്ലത്. തന്റെ ശുശ്രൂഷ പൂർത്തീകരിച്ച് നിത്യതയിലേക്ക് പ്രവേശിച്ച ഈ ബഹുമാന്യനായ വിലയേറിയ ദൈവദാസനെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു. തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്ക് വിലയേറിയതാണ്.

Aug 24, 2022 - 15:29
Sep 12, 2022 - 23:55
 0
പാസ്‌റ്റർ വി.എ തമ്പി സഭാസ്ഥാപകൻ ആകുവാൻ കൃപ ലഭിച്ച കർത്തൃദാസൻ: സെന്റർ പാസ്‌റ്റർ ജേക്കബ് പോൾ (റ്റി.പി.എം കോട്ടയം സെന്റർ)

നല്ല പേർ സുഗന്ധ തൈലത്തക്കാളും നല്ലത്. തന്റെ ശുശ്രൂഷ പൂർത്തീകരിച്ച് നിത്യതയിലേക്ക് പ്രവേശിച്ച ഈ ബഹുമാന്യനായ വിലയേറിയ ദൈവദാസനെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു. തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്ക് വിലയേറിയതാണ്. ഇയ്യോബ് പറയുന്നതു പോലെ എന്റെ കൂട്ടിൽ വെച്ച് മരിക്കും. വിശ്വാസത്തിൽ മുറുകെപിടിച്ച്, ദൈവം നൽകിയിരിക്കുന്ന വീട് വലുതായാലും ചെറുതായാലും, അവിടെ പ്രിയപെട്ടവരുടെ പ്രാർത്ഥനയുടെയും സ്നേഹിക്കുന്നവരുടെ സാന്നിദ്ധ്യത്തിലും കർത്താവിനോട് ചേരുന്നത് പോലെയുള്ള ഒരു ഭാഗ്യം ഒരു ദൈവപൈതലിന് വേറെ ലഭിക്കാനായിട്ടില്ല. 

ബഹുമാനപ്പെട്ട കർത്തൃദാസന് ചുരുക്കം പേർക്ക് മാത്രം ലഭിക്കുന്ന ഒരു പദവിയും കൃപയുമാണ് നൽകപ്പെട്ടത്. ഒരു സഭയുടെ സ്ഥാപകൻ ആകുക എന്നത്. കേരളത്തിൽ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപകൻ കുക്കു സായിപ്പ്, ദി പെന്തെക്കോസ്ത് മിഷന്റെ പാസ്റ്റർ പോൾ, ഐ പി സി യുടെ പാസ്റ്റർ കെ ഇ എബ്രഹാം, ഏ ജി മലയാളം ഡിസ്ട്രികിന്റെ മിസിസ് മേരി ചാപ്മാൻ, ശാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ പാസ്റ്റർ പി ജെ തോമസ്‌ ആദിയായവരെയൊക്കെ ഓർക്കുമ്പോൾ അവരോടൊപ്പം നിൽപ്പാൻ തക്കവണ്ണം ഒരു സഭയുടെ സ്ഥാപകൻ ആകുവാനുള്ള കൃപ ദൈവം വിശേഷിക്കപ്പെട്ട ഈ ദാസന് നൽകി. ഗാന്ധിജിക്ക് സ്വതന്ത്ര ഭാരതം ഒരു ദർശനം ആയിരുന്നു എങ്കിൽ ഇദ്ദേഹത്തിന് ന്യൂ ഇന്ത്യ പുതിയ ഒരു ഭാരതം ദർശനം ആയിരുന്നു. അത് സുവിശേഷത്തിലുടെ കൈവരിക്കുവാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ ദൈവം തന്നെ അനുഗ്രഹിച്ചു, ഈ നിലയിൽ വേല വളരുന്നതിന് ഇടയാക്കി തീർത്തു. ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ വിശ്വാസികളെയും സഹപ്രവർത്തകരെയും ഉൾക്കൊള്ളുവാനുള്ള ഹൃദയവിശാലത അദ്ദേഹത്തിന് ദൈവം നൽകി.

വ്യത്യസ്തമായ നിലപാടും വ്യത്യസ്തമായ കാഴ്ചപ്പാടും വെച്ചുപുലർത്തി. നാടോടുമ്പോൾ നടുവേ ഓടാതെ സമൂഹമദ്ധ്യേ ദൈവം നൽകിയ ദർശനത്തിനെയും അറിവിനെയും വെളിപ്പാടിനെയും ഉറക്കെ പറയുവാനും, തന്റെ സഹപ്രവർത്തകരെ അതിനായി ഉറപ്പിക്കുവാനും ഉള്ള ഒരു ധീരത ദൈവം തനിക്ക് കൊടുത്തിരുന്നു. ഒന്നോ രണ്ടോ പേരായി ആരംഭിച്ച സഭയുടെ വളർച്ച കാണ്മാൻ ഭാഗ്യമുണ്ടായി. പല സഭാ സ്ഥാപകൻമാരും തങ്ങളുടെ സഭ വളരുന്നത് വരെ ജീവിച്ചിരിക്കുവാൻ കഴിഞ്ഞിട്ടില്ല. അവരൊക്കെ മരിക്കുമ്പോൾ സഭയുടെ വളർച്ച വളരെ പരിമിതമായിരുന്നു. എന്നാൽ ഈ ബഹുമാനപ്പെട്ട ദൈവദാസൻ അങ്ങനെയല്ല, താൻ ആരംഭിച്ച സഭയുടെ എണ്ണം തന്നെയും 4000 ത്തിൽ അധികവും ഇങ്ങനെ വളർച്ച കാണുവാനുള്ള ഭാഗ്യം ദൈവം നൽകി. ഒരു പാസ്റ്ററിന്റെ മകൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്, പിതാക്കന്മാരുടെ ദർശനവും അതേ ആദർശവും മുറുകെ പിടിച്ച് പിൻ തലമുറ മുന്നോട്ടു പോകുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചാണ് ഏതു പ്രസ്ഥാനത്തിന്റെയും ഭാവി. കർത്തൃദാസന്റെ മക്കൾക്കും ശുശ്രൂഷകർക്കും സ്ഥാപക നേതാവായ ദൈവ ദാസന്റെ അതേ ദർശനവും അതേ കാഴ്ചപ്പാടും മുറുകെ പിടിച്ചു പോകുവാൻ ദൈവം ശക്തി പകരട്ടെ

സെന്റർ പാസ്‌റ്റർ ജേക്കബ് പോൾ (റ്റി.പി.എം കോട്ടയം സെന്റർ)