ബീഹാറിൽ പാസ്റ്ററെ ക്രൂരമായി മർദ്ദിച്ചു; സഭ ആരാധന തടസപ്പെടുത്തി- Video

Mar 4, 2024 - 13:26
Mar 4, 2024 - 14:38
 0

ബീഹാറിലെ ജമൂവി ജില്ലയിൽ ദൈവവേല ചെയ്യുന്ന പാസ്റ്റർ സണ്ണി സി പി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഢനങ്ങൾക്ക് ഇരയായി. മാർച്ച് 3 ഞായറാഴ്ച  സിക്കൻന്ധ്ര ഗ്രാമത്തിൽ ആരാധന നടന്നു കൊണ്ടിരിക്കുബോൾ  ഒരു കൂട്ടം ആളുകൾ എത്തി  ആരാധന തടസ്സപ്പെടുത്തുകയും  പാസ്റ്റർ സണ്ണിയെയും കൂടെയുള്ള വിശ്വാസിയായ യുവാവിനെയും   മർദ്ദിക്കുകയും തെരുവിലൂടെ വലിച്ചഴക്കുകയും ചെയ്തു.   കെന്നുകളയുമെന്ന് ആക്രോശിച്ച് കൊണ്ട് വഴിയിലൂടെ നടത്തി ക്കെണ്ടു പോകുന്നതിനിടയിൽ പോലീസ് എത്തുകയും, പ്രശ്നം കൂടുതൽ സങ്കീർണ്ണമാകാതെ  പാസ്റ്ററെയും വിശ്വാസിയെയും അവിടെനിന്നും  രക്ഷപ്പെടുത്തി.

ഐ പി സി വൈക്കം സെന്റർ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ എം എം പീറ്ററിന്റെ  മകനായ പാസ്റ്റർ സണ്ണി കഴിഞ്ഞ 29 വർഷമായി  വടക്കേ ഇന്ത്യയിൽ മിഷണറിയാണ്.  ഏ ജി അലഹബാദ് ചര്ച്ചിന്റെ ശുശ്രൂഷകൻ  പാസ്റ്റർ സി പി രാജു ജ്യേഷ്ഠ സഹോദരനാണ്.  കൊച്ചുറാണിയാണ് ഭാര്യ. ഏക മകൾ ആഷ്ലി നേഴ്സിങ് വിദ്യാർത്ഥിനിയാണ് 

ഒരിടവേളയ്ക്ക് ശേഷമാണ്  ബീഹാറിൽ ക്രൈസ്തവ സഭകൾക്കെതിരെയുള്ള പീഢനങ്ങൾ വീണ്ടും സജീവമാകുന്നത് 

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0